ലഹരിക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമയാണ്തനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻ കഴിയില്ലെന്ന്അഭിലാഷ് പിള്ള.
ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും, അത് ഉപയോഗിക്കാതെ ജോലി ചെയ്യാൻകഴിയാത്ത ടെക്നീഷൻമാരുമൊത്ത് ഇനി താൻ സിനിമ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെസോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് അഭിലാഷ് നിലപാട് തുറന്നു പറഞ്ഞത്.
സിനിമയാണ് എനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻകഴിയില്ല,ആരെയും തിരുത്താൻ നിൽക്കുന്നില്ല ഇതിന്റെ അപകടം സ്വയം മനസ്സിലാക്കി തിരുത്തിയാൽഎല്ലാവർക്കും നല്ലത്. എന്റെ നിലപാട് ഞാൻ പറയുന്നു ലഹരിയില്ലാതെ അഭിനയം വരാത്തഅഭിനേതാക്കളും, അത് ഉപയോഗിക്കാതെ ജോലി ചെയ്യാൻ കഴിയാത്ത ടെക്നീഷൻമാരുമൊത്ത് ഇനിഞാൻ സിനിമ ചെയ്യില്ല.
Discussion about this post