ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തത് ലഹരിഇടപാടുകാരനായ സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയെന്ന് വിവരം. നടനെ വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടു. വീണ്ടും ചോദ്യംചെയ്യലിന് തിങ്കളാഴ്ചഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പോലീസ് പരിശോധന നടക്കുന്ന സമയത്ത് ഷൈന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നമലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷദ് രണ്ടാംപ്രതിയാണ്. ലഹരി ഇടപാടുകാരായ സജീറുമായുംതസ്ലീമയുമായും തനിക്കുള്ള ബന്ധം സമ്മതിച്ച ഷൈന്‍ നേരത്തേ ലഹരി ഉപയോഗിച്ചിരുന്നെന്ന്പറഞ്ഞതായും പോലീസ് വ്യക്തമാക്കി.
Discussion about this post