തിരുവനന്തപുരം: ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന പെൺകുട്ടികളെ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചതായി പരാതി. കിളിമാനൂരിലാണ് സംഭവം. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്ത് പോയതാണെന്നാണ് അമ്മ പോലീസിന് നൽകിയ വിശദീകരണം. കുട്ടികൾക്ക് പരിക്കേറ്റ ചിത്രമെടുത്ത് അച്ഛൻ സ്‌കൂളിലെ ക്ലാസ് ടീച്ചർച്ച് അയച്ചുകൊടുക്കുകയായിരുന്നു.
ടീച്ചറാണ് പോലീസിനെ അറിയിച്ചത്. കുട്ടികളെ കിളിമാനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അമ്മയെ പിന്നീട് പോലീസ് നിരീക്ഷണത്തിൽ തിരിച്ചയക്കുകയായിരുന്നു
Discussion about this post