സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടവർക്കെതിരെ അപകീർത്തി പരാമർശങ്ങളുമായി നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ പാർവതി പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ പരാമർശം. പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്ന് അവർ പറഞ്ഞു. സ്ത്രീകളോട് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം പലരും ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കില്ലാണെന്നാണ് മാലാ പാർവതി പറയുന്നത്.
ലൈംഗികാതിക്രമങ്ങൾ വലിയ വിഷയമായി മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച മാലാ പാർവതി ഇതൊക്കെ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും പറഞ്ഞു.സിനിമയില് നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാൽ ഭയങ്കര സ്ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ.. പോടാ എന്ന് പറഞ്ഞാൽ പോരേ. പോടാ എന്ന് പറഞ്ഞാൽ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കിൽ സ്ത്രീകൾക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനിൽക്കാനേ പറ്റില്ല.’ -മാലാ പാർവതി പറഞ്ഞു.
നമ്മൾ റോഡിൽ ഇറങ്ങുമ്പോൾ ലോറി വരും, ബസ്സ് വരും. അപ്പൊ ലോറി വന്നതിന്റെ പേരിൽ റോഡ് ക്രോസ് ചെയ്തില്ലാ, നമ്മൾ ഇറങ്ങി നടന്നില്ലാ എന്ന് പറഞ്ഞാൽ ആർക്കാ നഷ്ടം വരിക? സ്ത്രീകൾ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആൾക്കാർ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്
വിൻസിയുടെ ആരോപണം പുറത്ത് വന്ന സമയം, ഷൈൻ സെറ്റിൽ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മാലാപാർവ്വതി വെള്ളപൂശിയിരുന്നു. വിവാദമായതോടെ വിശദീകരണക്കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു.
Discussion about this post