ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് സി പി എം ജനറൽ സെക്രട്രറി എം എ ബേബി. ജമ്മു കാശ്മീരിനെ കേന്ദ്രം പലവിധത്തിൽ വിഷമിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ജമ്മു-കശ്‌മീരിൽ ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി ഏകപക്ഷീയമായി അവസാനിപ്പിക്കുകയും സംസ്ഥാന പദവി എടുത്ത് കളയുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തയിടെ നടത്തിയെങ്കിലും സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ ഇനിയും കേന്ദ്രം തയ്യാറായില്ല. ഇതിലെല്ലാം കാശ്മീരിലെ ജനങ്ങൾക്ക് നിരാശയും ദുഃഖവുമുണ്ട് എന്നായിരുന്നു എം എ ബേബിയുടെ പ്രസ്താവന.
ബി ജെ പി സർക്കാരിൻ്റെ ഇത്തരം വിനാശകരമായ നയപരിപാടികൾ കാരണം കാശ്മീരിലെ ജനങ്ങൾക്കുണ്ടായ ദുഃഖമാണ് ഭീകരാക്രമണം ഉണ്ടാകാൻ കാരണമെന്ന് എം എ ബേബി അറിയിച്ചു.
ജമ്മു–-കശ്‌മീരിന്റെ കാര്യത്തിൽ ഇപ്പോൾ തുടർന്നുവരുന്ന വിനാശകരമായ നയസമീപനം കേന്ദ്രസർക്കാർ അവസാനിപ്പിക്കണം എന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇതിനെല്ലാം പരിഹാരം കാണണമെന്നും എം എ ബേബി കേന്ദ്രസർക്കാരിന് ഉപദേശം നൽകി. കാശ്മീരിൽ സമാധാനം സ്ഥാപിച്ചു എന്ന കേന്ദ്രസർക്കാരിൻ്റെ അവകാശവാദങ്ങൾ പൊള്ളത്തരമാണെന്ന് ഈ ഭീകരാക്രമണം കൊണ്ട് തെളിഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം കണ്ടെത്തി.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് എം എ ബേബി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കാശ്മീരിൽ നടത്തിയ ആക്രമണത്തെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുമുണ്ട്.
അതിനു ശേഷം സഖാവ് ലെനിനിൻ്റെ 156 ആം ജന്മദിനത്തോടനുബന്ധിച്ച് കൊൽക്കൊത്തയിൽ നടക്കുന്ന സമ്മേളനത്തിൽ ‘ഇന്നത്തെ രാഷ്ട്രീയ ഭൂമികയിൽ ലെനിനിൻ്റെ ശാശ്വതവും നൈരന്തര്യവുമായ സാംഗത്യത്തെപ്പറ്റി ദീർഘനേരം അദ്ദേഹം പ്രഭാഷണം നടത്തി. ചിത്രങ്ങൾ സി പി എമ്മിൻ്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
Discussion about this post