പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലക്ഷകർ ഇ തൊയ്ബയുടെ ഉന്നത കമാൻഡറാണെന്ന് എൻഐഎ. പാകിസ്താനിൽ നിന്നുളള ലഷ്‌കറെ കമാൻഡർ ഫാറൂഖ് അഹമ്മദാണ് കശ്മീരിൽ ഭീകരർക്ക് പരിശീലനം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ കുപ്വാരയിലെ വീട് അടുത്തിടെ സുരക്ഷാസേന പൊളിച്ചുമാറ്റിയിരുന്നു. ഭീകരനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സേന.
നിലവിൽ പാക് അധിനിവേശ കശ്മീരിൽ (പിഒകെ) ഉണ്ടെന്ന് കരുതപ്പെടുന്ന അഹമ്മദ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ സ്ലീപ്പർ സെൽ ശൃംഖല വഴി കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിലെ മൂന്ന് സെക്ടറുകളിൽ നിന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ അഹമ്മദ് സൗകര്യമൊരുക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. ഇയാൾക്ക് താഴ്വരയിലെ പർവത പാതകളെക്കുറിച്ച് കൃത്യമായ അറിവുണ്ടെന്നാണ് വിവരം.
പാകിസ്താനിലെ മൂന്ന് സെക്ടറുകളിൽ നിന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ അഹമ്മദ് സൗകര്യമൊരുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്റലിജൻസ് വിവരങ്ങൾ പ്രകാരം, 1990 മുതൽ 2016 വരെ അഹമ്മദ് പാകിസ്താനും ഇന്ത്യയ്ക്കും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി, പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുമ്പോൾ തന്നെ കശ്മീരിലെ തന്റെ നെറ്റ്വർക്കുമായി ബന്ധപ്പെടാൻ അഹമ്മദ് സുരക്ഷിത ആശയവിനിമയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്.
Discussion about this post