സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രി പങ്കെടുത്ത കണ്ണൂർ മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ കെ രാഗേഷ് എത്തിയത്. പരിപാടിയുടെ നോട്ടീസിൽ ഒരിടത്തും രാഗേഷിന്റെ പേരുണ്ടായിരുന്നില്ല.
സിപിഐഎം ജില്ലാ സെക്രട്ടറി എന്ന നിലയ്‌ക്കോ , മുൻ എംപി എന്ന നിലയിലോ രാഗേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്നാണ് ഡിറ്റിപിസിയുടെ വിശദീകരണം. രാഗേഷ് ഇരുന്ന വേദിയിൽ മറ്റ് പാർട്ടി നേതാക്കളും ഉണ്ടായിരുന്നില്ല. പരിപാടി സംബന്ധിച്ചു പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രക്കുറിപ്പിൽ മുൻ എംപി എന്നാണു കെ.കെ.രാഗേഷിന്റെ പേരിനൊപ്പം ചേർത്തിരിക്കുന്നത്
തിരുവനന്തപുരത്തു വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എത്തിയതിനെ കുറ്റപ്പെടുത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായ ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും രാജ്യസഭാ മുൻ അംഗവുമായ രാഗേഷ് കഴിഞ്ഞ മാസമാണു സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്.
Discussion about this post