കൊല്ലത്ത് പൊറോട്ട കൊടുത്തില്ലെന്നാരോപിച്ച് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിലാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാൾ ഉടമ അമൽകുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചുപൊട്ടിച്ചത്.
കട അടയ്ക്കാറായപ്പോൾ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. ഭക്ഷണം കഴിഞ്ഞെന്ന് കടയുടമ പറഞ്ഞതോടെ മറ്റൊരാളെക്കൂടെ വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നു.
ഇടിക്കട്ട ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് കടയുടമ പറഞ്ഞു.അക്രമികളിൽ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്നക്കാരാണെന്നും അമൽ കുമാർ പറയുന്നു. അക്രമത്തിനിടയിൽ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു
Discussion about this post