തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം നിലവിൽ 519 എന്ന് ആരോഗ്യമന്ത്രി വീണജോർജ്. ലാബുകളിലുൾപ്പെടെ ആർ ടി പി സി ആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ല. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കണം. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ സന്ദർശിക്കുന്നതുൾപ്പെടെ ദയവായി ഒഴിവാക്കണം. ആശുപത്രികളിലുൾപ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്.
അടുത്ത മാസം നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്‌സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചിട്ടുണ്ട്.
Discussion about this post