മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പരാതി നല്‍കി നടന്‍ഉണ്ണി മുകുന്ദന്‍. നീതി തേടിക്കൊണ്ട് ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗികമായി പരാതിനല്‍കിയതായി ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ യാത്രയുടെ അവസാനം സത്യംജയിക്കും എന്നും ഉണ്ണി കുറിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തുമര്‍ദിച്ചു എന്നായിരുന്നു വിപിന്റെ ആരോപണം.
എന്നാല്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ്വിപിന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
Discussion about this post