കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നടികളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ കോന്നി GD, കല്ലേലി സ്റ്റേഷനുകൾ, പമ്പ നദിയിലെ ആറന്മുള സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷൻ, മൊഗ്രാൽ നദിയിലെ മധുർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകൾ, കണ്ണൂർ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കുപ്പം നദിയിലെ മങ്കര സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷൻ , കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷൻ , കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ സ്റ്റേഷനുകൾ, പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമൺ , കുരുടമണ്ണിൽ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ പന്തളം സ്റ്റേഷൻ , തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ , വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം
Discussion about this post