ഷാങ്ഷായ്: പാസ്‌പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്നാരോപിച്ച് വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക്കപ്പ് തുടപ്പിച്ച്
വിമാനത്താവളത്തിലെ ജീവനക്കാരി. പാസ്‌പോർട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവും ഇല്ലെന്നും ആളെ മനസിലാവാൻ മേക്കപ്പ് തുടച്ചുകളയാൻ വിമാനത്താവളത്തിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.ചൈനയിലെ ഷാങ്ഷായ് എയർപോർട്ടിലാണ് സംഭവം.
യുവതി വലിയരീതിയിൽ മേക്കപ്പ് ചെയ്ത് എത്തിയത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ കാരണമായി തീർന്നെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.
ബ്രസീലിയൻ മോഡലായ ജനൈന പ്രസേരസ് കോസ്‌മെറ്റിക് സർജറിക്കു പിന്നാലെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്.
Discussion about this post