തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണ. ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വിൽക്കുന്ന ഓൺലൈൻ-ഓഫ് ലൈൻ പ്ലാറ്റ്ഫോമിലെ ജീവനക്കാരികളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവച്ചുകൊണ്ടാണ് ദിയ തട്ടിപ്പുവിവരങ്ങൾ പുറത്തുവിട്ടത്. സ്ഥാപനത്തിൽ മുമ്പുണ്ടായിരുന്ന വിനീത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധു എന്നീ യുവതികളാണ് ഒരു വർഷത്തോളം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ദിയ ആരോപിച്ചിരിക്കുന്നത്.
പേയ്മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്ന പരാതിയാണ് ദിയ കൃഷ്ണ ഉന്നയിച്ചിരിക്കുന്നത്. കടയിലും ഓൺലൈനിലും കടയുടെ യഥാർത്ഥ പേയ്മെന്റ് സ്‌കാനറിന് പകരം, ആരോപിതരായ ജീവനക്കാരികൾ തങ്ങളുടെ സ്വന്തം നമ്പറുകൾ നൽകി എന്നാണ് ദിയ പറയുന്നത്. കടയിലെയും ഓൺലൈനായും നൽകിയിട്ടുള്ള സ്‌കാനർ വർക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ സാധനങ്ങൾ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടിരുന്നത്. പ്രീമിയം കസ്റ്റമേഴ്സിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവർ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളിൽ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തു. നിരവധി കസ്റ്റമേഴ്സിനെയും തന്നെയും ഇവർ ഇത്തരത്തിൽ പറ്റിച്ചു എന്ന് ദിയ പറയുന്നു.
ഗർഭിണി കൂടിയായ എന്നെ ഈ രീതിയിൽ വഞ്ചിക്കാൻ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു. ഗർഭിണി കൂടിയായ ഒരു സ്ത്രീയെ ആണ് അവർ ഇത്രയും നാൾ പറ്റിച്ചത്. ഞാൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് പോലും അവർ ഈ തട്ടിപ്പ് തുടർന്നുവെന്ന് ദിയ പറയുന്നു.
Discussion about this post