മലപ്പുറം; താൻ മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറും ചിത്രകാരിയുമായ ജസ്‌ന സലീം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിച്ച തീരുമാനം ജസ്‌ന അറിയിച്ചത്. താനിനി ഏതൊരു മതത്തിന്റെയും ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്‌ന പറഞ്ഞു. ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്‌ന.
ഇതുവരെ ജസ്ന സലീം എന്ന വ്യക്തി ഇസ്ലാം മതത്തിലാണെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ ഒരു നിമിഷം മുതൽ മതം ഉപേക്ഷിക്കുകയാണ്. മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും അവർ വ്യക്തമാക്കി.
കൃഷ്ണനെ വരച്ച് പ്രശസ്തി നേടിയ മുസ്ലീം കുട്ടി എന്ന ലേബൽ തനിക്ക് വേണ്ടെന്നും ഇനിമുതൽ താൻ മുസ്ലീം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടന്ന് വച്ചുവെന്നും ജസ്‌ന പറയുന്നു. ‘മുസ്ലീം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടന്ന് വച്ചു, എനിക്ക് ഇനി മുതൽ മതവും തട്ടവും ഇല്ല, നിനക്ക് സ്വർഗത്തിൽ പോവണ്ടെ എന്ന് ചോദിക്കുന്നവരോട് ഞാൻ പറയുന്നു എനിക്ക് മതമില്ല. ഞാൻ പൊട്ട് കുത്തിയപ്പോൾ എൻറെ ഉമ്മ പറഞ്ഞു, നീ പൊട്ട് കുത്തല്ലെ ബാപ്പായെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്ന് ഉമ്മ പറഞ്ഞു’ ജസ്‌ന പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ അടുത്തിടെ പോലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് എഫ്ഐആറിലുള്ളത്. ജന്മദിനാഘോഷത്തിന് ജസ്‌ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു.
Discussion about this post