നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാർ, മകൾ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ദിയയുടെ ഉടമസ്ഥതയിലുള്ള ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
സ്ഥാപനത്തിലെ യുപിഐ പേയ്മെന്റിനായി ഏർപ്പെടുത്തിയ ക്യൂആർ കോഡിൽ തിരിമറി നടത്തി പണം തട്ടിയെന്ന് ആരോപിച്ച് മൂന്നു ജീവനക്കാർക്കെതിരേ കൃഷ്ണകുമാർ പരാതി നൽകിയിരുന്നു. 69 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണ കുമാറിന്റെ പരാതി. ഇതിൽ മൂന്നുപേർക്കുമെതിരേ കേസെടുത്തു. മകളെ ഫോണിൽ വിളിച്ചുഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസിലെ ഒന്നാംപ്രതിയായ ജീവനക്കാരിയുടെ ഭർത്താവിനെതിരേയും കേസെടുത്തിരുന്നു.
സാമ്പത്തിക തട്ടിപ്പ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് ഇവരെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നുവെന്ന പരാതിയിലാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസെടുത്തിരുന്നത്. ജീവനക്കാരുടെ കൈയിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ വാങ്ങിയെടുത്തതിന്റെ രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Discussion about this post