പ്രസാദവും തീർത്ഥവും
അമ്പലത്തിൽ തൊഴുതുകഴിഞ്ഞാൽ ശാന്തിക്കാരൻ തരുന്ന തീർത്ഥവും പ്രസാദവും സ്വീകരിക്കുന്നതു ക്ഷേത്രദർശനത്തിന്റെ ഭാഗമാണല്ലോ. എന്താണു തീർത്ഥത്തിന്റെ പ്രാധാന്യം? ദേവനെ മന്ത്രപൂർവം അഭിഷേകം ചെയ്ത ജലധാരയാണു പാത്രത്തിൽ തീർത്ഥമായിട്ടെടുക്കുന്നത്.
ഇതിന്റെ മാഹാത്മ്യം രണ്ടു തരത്തിലുണ്ട്. ദേവശരീരസ്പർശംകൊണ്ടും മന്ത്രജപംകൊണ്ടും ഉള്ള പരിശുദ്ധിതന്നെയാണ് ആദ്യത്തേത്.
തുളസീദളങ്ങൾ കിടന്ന് അതിന്റെ ഔഷധവീര്യം സ്വാംശീകരിച്ചതാണെന്നതത്രെ മറ്റൊരു മാഹാത്മ്യം. വലതുകയ്യിന്റെ അഞ്ചുവിരലും മടക്കിയാൽ ഉണ്ടാകുന്ന കൈക്കുമ്പിളിലാണ് തീർത്ഥം വാങ്ങേണ്ടത്. കൈക്കുമ്പിൾ അങ്ങനെത്തന്നെ ഉയർത്തി ഉള്ളം കയ്യിൽ പ്രകടമായി ഉയർന്നുകാണുന്ന ചന്ദ്രമണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണു തീർത്ഥം സേവിക്കേണ്ടത്.
Discussion about this post