നടൻ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നൽകിയ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരായ മൂന്നു ജീവനക്കാരുമായി കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും ഭാര്യ സിന്ധുവും ദിയയും സംസാരിക്കുന്നതിന്റെ വീഡിയോ ആണ് സിന്ധു സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നത്. ഓഗസ്റ്റുമുതൽ പണം തട്ടിയതായി ദൃശ്യത്തിൽ പെൺകുട്ടികൾ സമ്മതിക്കുന്നു.
അഹാനയും ദിയയുമാണ് പെൺകുട്ടികളോട് സംസാരിക്കുന്നത്. ഇതിന് പിന്നാലെ അഹാനയെ അഭിനന്ദിക്കുകയാണ് ആളുകൾ. ഒരു ചേച്ചി ആയാൽ ഇങ്ങനെ വേണമെന്നും തന്റെ അനുജത്തിയ്ക്ക് ഒരു പ്രശ്‌നം വന്നപ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന അവരെ കണ്ട് പഠിക്കേണ്ടതാണെന്നും സോഷ്യൽ മീഡിയ പറയുന്നു.
‘ഓരോ ചോദ്യവും ബുള്ളറ്റ് ഷോട്ട് പോലെ. അനിയത്തിക്കായി പൊരുതുന്ന ചേച്ചി, അനിയത്തിക്ക് ഒരു പ്രശ്‌നം വരുമ്പോൾ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ എക്‌സാറ്റ് പ്രൂഫ് ആണ് അഹാന,കൂടപ്പിറപ്പുകളുടെ ഒത്തൊരുമ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, അഹന അനിയത്തിക്ക് വേണ്ടി പൊരുതി, ചോദ്യങ്ങൾക്കൊടുവിൽ ജ്യൂസു കൊടുക്കുന്ന അഹാന, സ്വന്തം അനിയത്തിക്ക് നീതി വാങ്ങികൊടുക്കാൻ കരുത്തുള്ള ശക്തയായ കൂടപ്പിറപ്പ് അഹാന എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Discussion about this post