വിവാഹത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ, ഭർതൃവീടുകളിലേക്ക് കൃത്യമായ സമയം വെച്ചായിരുന്നു ഫോൺവിളിക്കുന്നതെന്ന് വിവരം. അതിനാൽ ഭർത്താക്കന്മാരുടെ കുടുംബങ്ങളുമായി അടുത്ത ബന്ധമായിരുന്നു ഇവർക്കുണ്ടായിരുന്നത്.രേഷ്മ വിവാഹം ചെയ്ത ഭർത്താക്കൻമാരുടെ കുടുംബവുമായി വളരെ നല്ല ബന്ധമാണ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. നല്ലവളായ മരുമകൾ, ഈ കുടുംബങ്ങളുമായെല്ലാം പോലീസ് ബന്ധപ്പെട്ടു.
രേഷ്മ വിവാഹം കഴിച്ച എല്ലാവരെയും പൊലീസ് ബന്ധപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മോഷണശ്രമങ്ങൾ സംബന്ധിച്ചോ തട്ടിപ്പു സംബന്ധിച്ചോ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പത്തുപേരെ കല്യാണം കഴിച്ചിട്ടും ഇവർക്കാർക്കും ഒരു പരാതിയുമില്ല. 30 വയസിനുള്ളിൽ 10 കല്യാണമാണ് ഇവർ കഴിച്ചത്.
2014-ലാണ് എറണാകുളം സ്വദേശിയെ രേഷ്മ ആദ്യം വിവാഹം ചെയ്തത്. പിന്നീട് 2022-ൽ വൈക്കം സ്വദേശിയെ വിവാഹം ചെയ്തു. തീവണ്ടിയാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ എന്നിവരെയും വിവാഹം ചെയ്തു. കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതൽ കാലം ജീവിച്ചത്. ഭൂരിഭാഗം ഭർത്താക്കന്മാരെയും ഒരാഴ്ചയ്ക്കുശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രേഷ്മയുടെ രീതി.
Discussion about this post