നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയയുടെ ആഭരണക്കടയിൽ ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പ്രാഥമിക നിഗമനത്തിസേക്ക് എത്തിയിരിക്കുകയാണ് പോലീസ്. ബാങ്ക് രേഖകളും മറ്റും പരിശോധിച്ചതിൽ നിന്ന് കടയിലെ 3 ജീവനക്കാരികളുടെയും അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായാണ് കണ്ടെത്തൽ. ജീവനക്കാരികൾ നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പാണെന്നും, ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതി, കൗണ്ടർ പരാതിയായി പരിഗണിച്ചാൽ മതിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ദിയാ കൃഷ്ണയുടെ ഫ്‌ളാറ്റിൽനിന്ന് യുവതികൾ രണ്ടു കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികളുടെ പരാതിയിൽ കഴമ്പില്ലെന്നും കൗണ്ടർ കേസായി പരിഗണിച്ചാൽ മതിയെന്നുമുള്ള തീരുമാനത്തിലേക്ക് പോലീസ് എത്തിയിരിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയിരിക്കെ വിഷയത്തിൽ തട്ടിപ്പ് നടത്തിയ യുവതികളെ പൂർണമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പെൺകുട്ടികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ തൊഴിലുടമക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണെന്നും. അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടതെന്നും ബിന്ദു അമ്മിണി പറയുന്നു. ആൾക്കട്ട വിചാരണ കുറ്റകരമാണെന്നും ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിതരുടെ തലയിൽ കെട്ടിവെക്കാനുെ ശ്രമം നടക്കുന്നതായും ബിന്ദു അമ്മിണി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണി തട്ടിപ്പുകാരികൾക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
എന്നാൽ പൂർണമായും ദിയയെയും കുടുബംത്തെയും കുറ്റപ്പെടുത്തുന്ന രീതിയിൽ ബിന്ദു അമ്മിണി പ്രതികരിച്ചതിന് എതിരെ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ബിന്ദു അമ്മിണി ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്നാണ് വിമർശനം. ജീവനക്കാരികൾ തട്ടിപ്പുനടത്തിയതിന്റെയും അത് തുറന്നു സമ്മതിക്കുന്നതിന്റെയും തെളിവ് വീഡിയോകളായി പുറത്ത് വന്നതും അത് ചർച്ച ചെയ്യപ്പെട്ടതുമാണ്. മൂന്ന് പേരും പണം എടുത്തതായും കേസിൽ അകപ്പെടുത്തല്ലേയെന്നും സോഷ്യൽമീഡിയയിൽ കൂടി പൊതുസമൂഹത്തെ കുറ്റകൃത്യം അറിയിക്കരുതെന്നും യാചിച്ചതും വ്യക്തമായിരിക്കെ എന്തിനാണ് ഇത്തരത്തിലൊരു ന്യായീകരണം എന്ന് ചോദിക്കുന്നവരും കുറവല്ല.
Discussion about this post