വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവ്വീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഖാചരണം തുടരുന്നതിനിടയിലാണ് എയർ ഇന്ത്യ ഇക്കാര്യംവിശദമാക്കിയത്.
പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന തടസങ്ങൾ പമാവധികുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് എയർ ഇന്ത്യവ്യക്തമാക്കുന്നത്. വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സർക്കാരുമായി ചേർന്ന് വിമാനഅപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നുംഎയർ ഇന്ത്യ വ്യക്തമാക്കി.അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമംതുടരുകയാണെന്നും എയർ ഇന്ത്യ വിശദമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷവും സുരക്ഷാ പരിശോധനകളും നിമിത്തം കഴിഞ്ഞ ആറ്ദിവസങ്ങളിലായി 83 അന്താരാഷ്ട്ര സർവ്വീസുകളണ് റദ്ദാക്കിയത്. എയർ ഇന്ത്യ സ്വന്തം നിലയ്ക്കുംബോയിംഗ് 777 വിമാനങ്ങളിലും പരിശോധന നടത്തുമെന്നും കുറിപ്പിൽ എയർ ഇന്ത്യ വ്യക്തമാക്കി.
Discussion about this post