സാമാന്യ മര്യാദകൾ മറന്ന് പിവി അൻവർ. വോട്ടെടുപ്പിനിടെ തന്നെ കണ്ട് അടുത്തെത്തിയ യുഡിഎഫ്സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്നാണ് അൻവർ പറഞ്ഞത്. കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. നിലമ്പൂർ മാനവേദൻ സ്കൂളിൽ വോട്ട്ചെയ്യാനെത്തിയതായിരുന്നു ഇരുവരും.
ഷൗക്കത്തിനോട് ക്യാമറകൾക്ക് മുന്നിൽ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അൻവർ പറഞ്ഞത്. ഇതോടെ കെെ കൊടുത്ത് ആര്യാടൻ ഷൗക്കത്ത് പിന്തിരിഞ്ഞുനടന്നു. ധൃതരാഷ്ട്രാലിംഗനത്തിന്റെആളാണ് ഷൗക്കത്തെന്ന് പിന്നീട് പി വി അൻവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്വരാജും ഷൗക്കത്തുംകെട്ടിപ്പിടിച്ചതിനെയും അൻവർ വിമർശിച്ചു. രണ്ട് അഭിനേതാക്കൾ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്നുംതാൻ പച്ച മനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണെന്നും അഭിനയിക്കാനറിയില്ലെന്നും അദ്ദേഹംപറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണംനടത്തിയതെന്നും പിവി അൻവർ കുറ്റപ്പെടുത്തി. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻപോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർപറഞ്ഞു.
Discussion about this post