ഇസ്രായേലുമുള്ള സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്തുകിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.സംഭവത്തിൽ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങൾ മാത്രമാണുള്ളതെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ബാധിത പ്രദേശങ്ങളിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ പലരും കെട്ടിടങ്ങൾ ഒഴിപ്പിച്ചു. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററും ഇറാൻ അധികൃതരും ഭൂചലനം സ്ഥിരീകരിച്ചു.
ഇസ്രായേലുമായുള്ള സംഘർഷം കണക്കിലെടുത്ത് ഇറാൻ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന സംശയം ശക്തമായിട്ടുണ്ട്. ഇറാന്റെ സൈന്യം നടത്തുന്ന സംനാൻ മിസൈൽ കോംപ്ലക്സും സംനാൻ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്.
Discussion about this post