പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗർഭച്ഛിദ്രം നടത്തിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടിക്ക് ഡോക്ടറുടേയോ മറ്റോ യാതൊരു പ്രിസ്‌ക്രിപ്ഷനും ഇല്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വാങ്ങിച്ചു കൊടുത്ത് ഗർഭം അലസിപ്പിക്കുകയും ചെയ്ത കേസിൽ 29 കാരനാണ് അറസ്റ്റിലായത്.
സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ മലപ്പുറം മങ്ങാട്ടുപുലത്തുള്ള കുഞ്ഞിമുഹമ്മദിന്റെ മകൻ കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. ലൈംഗികവൈകൃതമുള്ള യുവാവ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആഡംബര ബൈക്കുകളിൽ കറങ്ങി പെൺകുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റി വശീകരിച്ച് അവരെ സഹായിക്കാൻ എന്ന വ്യാജേന പ്രതിയുടെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും, മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഓരോരോ പെൺകുട്ടികളെയായി പ്രതിവാടകയ്ക്ക് എടുത്ത മലപ്പുറത്തും കോഴിക്കോടും മറ്റുമുള്ള റൂമുകളിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി സ്‌കൂൾ വിടുന്ന സമയം പെൺകുട്ടികളെ ബൈക്കിൽ കയറ്റി തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കൊണ്ട് വിടുകയും ആണ് ചെയ്യുക.
പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യുകയും പതിവാണ്. വിവാഹിതനും നാല് നാലര വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമായ പ്രതി അവിവാഹിതനാണെന്ന് പറഞ്ഞാണ് പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. പ്രതി ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴിയും നിരവധി പെൺകുട്ടികളെ ട്രാപ്പിലാക്കിയതായും ക്രൂരമായ ബലാത്സംഗങ്ങളും അബോർഷനുകളും നടത്തിയതായും സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്.
Discussion about this post