ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പല കോണിൽ നിന്നും വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഉയരുന്നത്. ടോപ് ഓർഡർ തിളങ്ങിയിട്ടും അവസാന ദിവസം വരെ മുന്നിൽ നിന്നിട്ടും ഈ 5 വിക്കറ്റിന്റെ തോൽവി ഇന്ത്യയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ രണ്ട് ഇന്നിങ്സിലെയും സെഞ്ച്വറി ഇന്ത്യയെ സംബന്ധിച്ച് ശരിക്കും വമ്പൻ പോസിറ്റീവ് തന്നെ ആണെങ്കിലും അതെ പന്ത് പണി മേടിച്ചിരിക്കുകയാണ്. മത്സരത്തിനിടെ അമ്പയറുമായി തർക്കിച്ചതിന് പിന്നാലെ ഋഷഭ് പന്തിന് പണി കിട്ടുക ആയിരുന്നു. ഒരു ഡിമെറിറ്റ് പോയിന്റും താരത്തിന് പിഴയായി കിട്ടിയിട്ടുണ്ട്.
പന്തിന് പണി കിട്ടാൻ കാരണമായ സംഭാവന ഇങ്ങനെ: മത്സരത്തിൽ ഉപയോഗിച്ച ഡ്യൂക്ക് പന്തുകൾ പലപ്പോഴും പെട്ടെന്ന് ഷേപ്പ് മാറുന്നത് ഇന്ത്യ നിരവധി തവണ അമ്പയർമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ പന്ത് പരിശോധിച്ച അമ്പയർ ആവശ്യം കേട്ടില്ല. പലപ്പോഴുമുള്ള ഈ ആവശ്യം നിരസിച്ചതിന്റെ ഫലമായി ഋഷഭ് ദേഷ്യത്തിൽ അമ്പയറിന് മുന്നിൽ ബോൾ വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിക്കുക ആയിരുന്നു.
ശേഷം ഇന്നലെ കളിയുടെ അവസാന ദിനം രവീന്ദ്ര ജഡേജ സാക് ക്രോളിക്കെതിരെ പന്തെറിഞ്ഞപ്പോഴും പന്ത് തന്റെ കളിയാക്കൽ തുടർന്നു- “എൻറെ കളി, എൻറെ ബോൾ, എൻറെ അമ്പയർ, എൻറെ ഫീൽഡ്, ഇനി ഫീൽഡിംഗും ഞാൻ ചെയ്യാം, എന്താണ് ജഡ്ഡു ഭായ്” ഇതാണ് ഋഷഭ് പറഞ്ഞത്.
എന്തായാലും അവസാന ദിനം പന്തിന്റെ ഷേപ്പ് നഷ്ടപ്പെട്ട് മോശം അവസ്ഥയിൽ ആയപ്പോൾ അത് മാറ്റാൻ അമ്പയർ അനുവദിക്കുകയും ചെയ്തു എന്ന് ശ്രദ്ധിക്കണം. ഇതിന് പിന്നാലെ രവീന്ദ്ര ജഡേജ സന്തോഷ പ്രകടനം നടത്തുകയും ചെയ്തിരുന്നു. രണ്ട് ഇന്നിങ്സിലുമായി 835 റൺസ്, അഞ്ച് സെഞ്ച്വറികൾ, ടോപ് ഓർഡറിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം, ഇംഗ്ലണ്ട് ബാറ്റിംഗിൽ ജസ്പ്രീത് ബുംറ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റും സ്വന്തമാക്കുന്നു. എന്നിട്ടും ഇന്ത്യ ടെസ്റ്റ് തോറ്റു തോറ്റതോടെ വമ്പൻ വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Discussion about this post