2024 രോഹിത് ശർമ്മയെ സംബന്ധിച്ച് മികച്ച ഒരു വർഷമായിരുന്നു. അവിടെ തന്റെ കീഴിൽ ആദ്യമായി ഐസിസി കിരീട നേട്ടത്തിലേക്ക് ഇന്ത്യയെ നയിക്കാൻ ഇന്ത്യയെ നയിക്കാൻ അദ്ദേഹത്തിനായി. ടീം ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹം ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായിരുന്നു. എന്നിരുന്നാലും, ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത് വെറും 9 റൺസിന് പുറത്തായിരുന്നു. രോഹിത്തിന്ർറെ വിക്കറ്റിന് പിന്നാലെ പന്തിനെയും സൂര്യകുമാറിനെയും നഷ്ടപെട്ട ഇന്ത്യ ഉടൻ തന്നെ 34/3 എന്ന നിലയിലേക്ക് തകർന്നു. ആ സമയത്ത് ഡ്രസ്സിംഗ് റൂമിനുള്ളിൽ താൻ പരിഭ്രാന്തിയിലായിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തി.
അന്ന് തങ്ങൾ എല്ലാവരും മടങ്ങിയപ്പോൾ താൻ പേടിച്ചെന്നും കോഹ്‌ലി ആണ് തന്റെ പേടി മാറ്റിയതെന്നും രോഹിത് പറഞ്ഞു. ആ ടൂർണമെന്റിൽ ഫൈനൽ വരെ തിളങ്ങാതിരുന്ന കോഹ്‌ലി ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ തന്റെ ഏറ്റവും മികച്ച പ്രകടനം നൽകുക ആയിരുന്നു. രോഹിത് പറഞ്ഞത് ഇങ്ങനെ:
“എനിക്ക് പരിഭ്രാന്തിയായിരുന്നു. എനിക്ക് സുഖമില്ലാത്ത പോലെ തോന്നി. അവരെ കളിയിലേക്ക് ഞങ്ങൾ ആയിട്ട് മടക്കി കൊണ്ടുവരുക ആയിരുന്നു”. രോഹിത് പറഞ്ഞു. കോഹ്‌ലിയുടെ അനുഭവവും ഫൈനലിലെ പ്രകടനവും ഡ്രസ്സിംഗ് റൂമിനെ എങ്ങനെ ശാന്തമാക്കി എന്ന് രോഹിത് സംസാരിച്ചു. അതുവരെ മികച്ച ഒരു ടൂർണമെന്റ് ലഭിച്ചിട്ടില്ലാത്ത കോഹ്‌ലിയാണ് മത്സരത്തിലെ ടോപ് സ്‌കോറർ ആയി മാറിയത്. താരം 59 പന്തിൽ 76 റൺസ് നേടി.
“ഇത്രയും വർഷങ്ങൾ ഇന്ത്യയ്ക്കായി കളിച്ചതിന്റെ അനുഭവം വലിയ രീതിയിൽ സഹായിക്കും. നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനും ചിന്തകളെ നിയന്ത്രിക്കാനും ആ നിമിഷത്തിൽ കഴിയണം. “അദ്ദേഹം (കോഹ്‌ലി) ഇതേ കാര്യം തന്നെയാണ് ചിന്തിച്ചിരുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. മികച്ച ടൂർണമെന്റ് അതുവരെ ഇല്ലാതിരുന്ന കോഹ്‌ലി ഏറ്റവും മികച്ചത് അന്ന് നൽകി. അവൻ നന്നായി കളിക്കാൻ തുടങ്ങിയതോടെ ഞങ്ങളുടെ സമ്മർദ്ദം കുറഞ്ഞു. ” രോഹിത് പറഞ്ഞു.
“അക്സറിന്റെ പ്രകടനത്തെക്കുറിച്ച് അധികം ആരും സംസാരിക്കാറില്ല, അത് കളിയുടെ ഗതിയെ മാറ്റിമറിച്ചു. ആ ഘട്ടത്തിൽ 31 പന്തിൽ നിന്ന് 47 റൺസ് നേടിയത് നിർണായകമായിരുന്നു. ഇന്നിംഗ്സിൽ ഉടനീളം ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് ഒരു കളിക്കാരനെ ആവശ്യമായിരുന്നു. വിരാട് അത് മികച്ച രീതിയിൽ ചെയ്തു,” രോഹിത് പറഞ്ഞു.
എന്തായാലും മുമ്പ് 2023 ലോകകപ്പ് ഫൈനലിലൊക്കെ പടിക്കൽ കലമുടച്ച ഇന്ത്യ അന്ന് എന്തായാലും ആരാധകർ ഒരുപാട് ആഗ്രഹിച്ച കിരീടം അവർക്ക് നൽകി.
Discussion about this post