ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം ജസ്പ്രീത് ബുംറയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്ന് മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരവും സ്പിൻ ഇതിഹാസവുമായ രവിചന്ദ്രൻ അശ്വിൻ പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ലീഡ്സിലെ ഹെഡിംഗ്ലിയിൽ നടന്നപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയം ഏറ്റുവാങ്ങുക ആയിരുന്നു.
ജസ്പ്രീത് ബുംറയുടെ ഒന്നാം നമ്പർ ആരാധകനാണ് താനെന്ന് (ദി ഇന്ത്യൻ എക്സ്പ്രസ് വഴി) തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അശ്വിൻ പറഞ്ഞു. ബുംറയുടെ ഒന്നാം നമ്പർ ആരാധികയാകാൻ ബുംറയുടെ ഭാര്യ സഞ്ജന ഗണേശന് മാത്രമേ തന്നോട് മത്സരിക്കാൻ കഴിയൂ എന്ന് അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.
“ബുംറയ്ക്ക് സച്ചിൻ, കോഹ്‌ലി എന്നിവർക്ക് കൊടുക്കുന്ന ബഹുമാനം കൊടുക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ എന്നിവർ ആഘോഷിക്കപ്പെടുന്നത് പോലെ ബുംറ ആഘോഷിക്കപ്പെടാറില്ല. അങ്ങനെ ആഘോഷിക്കപ്പെടാതെ പോകേണ്ട താരമല്ല ബുംറ. അദ്ദേഹം ബഹുമാനം അർഹിക്കുന്നു. അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. ധാരാളം ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ ഒന്നാം നമ്പർ ആരാധകനാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാകും ആ കാര്യത്തിൽ എന്നോട് മത്സരിക്കുക.” അശ്വിൻ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റെങ്കിലും ബൗളർമാരിൽ പതിവ് പോലെ ബുംറ തിളങ്ങി. ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് നേടിയ ബുംറ രണ്ടാം ഇന്നങ്സിൽ വിക്കറ്റൊന്നും നേടിയില്ല. എങ്കിലും അദ്ദേഹം നന്നായി പന്തെറിഞ്ഞിരുന്നു.
Discussion about this post