മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ അടുത്തിടെ തന്റെ ഓർമ്മക്കുറിപ്പായ ‘ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ’ പുറത്തിറക്കി. മുൻ നായകൻ എം.എസ്. ധോണിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയുടെ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് അദ്ദേഹം അതിൽ വെളിപ്പെടുത്തിയത്. 2010-ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ പ്രവേശിച്ച് ഇതിഹാസ നായകനെ കണ്ടപ്പോൾ ആയിരുന്നു തങ്ങൾക്കിടയിൽ ഉള്ള ആദ്യ സംസാരം നടന്നതെന്ന് ശിഖർ ധവാൻ പറഞ്ഞു.
2013-ൽ ധോണിയുടെ നേതൃത്വത്തിൽ കളിച്ചപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ നടനാണ് ടെസ്റ്റിൽ റെക്കോർഡ് 187 റൺസ് നേടി ധവാൻ വാർത്തകളിൽ ഇടം നെടു. അതിന് മുമ്പ് 2010 ഒക്ടോബറിൽ, മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ധവാന് വിളി കിട്ടിയിരുന്നു. ധോണി തന്റെ ഐക്കണിക് നീണ്ട മുടിയും മനോഹരമായ പുഞ്ചിരിയും കൊണ്ട് ഒരു സിനിമാതാരത്തെപ്പോലെയായിരുന്നുവെന്ന് ധവാൻ എഴുതി.
“എനിക്ക് അദ്ദേഹത്തെ ഒരു ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു; നീണ്ട മുടിയും നല്ല പുഞ്ചിരിയുമുള്ള അദ്ദേഹം ഒരു സിനിമാതാരത്തെപ്പോലെയായിരുന്നു. അദ്ദേഹത്തോട് ഞാൻ ഇങ്ങനെ പറഞ്ഞു ‘എനിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം, നിങ്ങളെ ഒരു ബോളിവുഡ് നായകനാക്കണം!’ ഇത് കേട്ട് ധോണി മനോഹരമായി ചിരിച്ചു” ധവാൻ പുസ്തകത്തിൽ എഴുതി.
എന്തായാലും ഐസിസി ടൂർണമെന്റുകളിൽ സ്ഥിരമായി തിളങ്ങാറുള്ള ധവാൻ ഇന്ത്യയുടെ വിശ്വസ്ത താരങ്ങളിൽ ഒരാളായിരുന്നു. 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയത്തിലും നിർണായക സംഭാവന ചെയ്തു. ഇന്ത്യയ്ക്കായി 34 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 2315 റൺസ് നേടിയിട്ടുണ്ട്. 167 ഏകദിനങ്ങളും (6793 റൺസ്) 68 ടി20 മത്സരങ്ങളും (1759 റൺസ്) കളിച്ചിട്ടുണ്ട്.
Discussion about this post