മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ഭാര്യ ഗീത ബസ്രയും ചേർന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയും സ്‌പോർട്‌സ് ബ്രോഡ്കാസ്റ്ററും ബുംറയുടെ ഭാര്യയുമായ സഞ്ജന ഗണേശനെയും അടുത്തിടെ ഒരു അഭിമുഖത്തിൽ ആതിഥേയത്വം വഹിച്ചു. ഹർഭജന്റെ ഏറ്റവും പുതിയ ഷോയായ “ഹൂസ് ദി ബോസ്?” ന്റെ രണ്ടാം എപ്പിസോഡിൽ ബുംറയും ഭാര്യയയും ആകും എത്തുക. ഇതിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ട്രെയിലറിൽ ഇന്ത്യൻ മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് സഞ്ജനയോട് അവരും ജസ്പ്രീതും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ചോദിച്ചു, “ഈ ആൾ (ജസ്പ്രീത് ബുംറ) എല്ലാവരെയും ക്ലീൻ ബൗൾ ചെയ്യുന്നു, അയാളെക്കാൾ മികച്ച യോർക്കർ ആരും എറിയുന്നില്ല. പക്ഷേ നീ എങ്ങനെയാണ് അവനെ ക്ലീൻ ബൗൾ ചെയ്തത്?” വിവാഹത്തിന് മുമ്പ് താനും ജസ്പ്രീതും തമ്മിൽ നടന്ന ഒരു രസകരമായ കഥയും സഞ്ജന പങ്കുവച്ചു. ” ജസ്പ്രീത് എന്നോട് നമുക്ക് ഒരുമിച്ച് ഓടാം” എന്ന് പറഞ്ഞപ്പോൾ, നീ റൺ-അപ്പ് സമയത്ത് പോലും ഓടാറില്ലല്ലോ എന്ന് ഞാൻ പറഞ്ഞു, പിന്നെ നീ എങ്ങനെ എന്നോടൊപ്പം ഓടും?” ഇത് കേട്ട ബുംറ എന്തായാലും ഞെട്ടി ഇരിക്കുന്നതും വിഡിയോയിൽ കാണാം.
എന്തായാലൂം ഈ ട്രെയ്‌ലർ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എന്നാണ് ഈ വീഡിയോ ഇറങ്ങുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ആരാധകർ ഇതിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.
അതേസമയം ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റെങ്കിലും ബൗളർമാരിൽ പതിവ് പോലെ ബുംറ തിളങ്ങി. ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് നേടിയ ബുംറ രണ്ടാം ഇന്നങ്സിൽ വിക്കറ്റൊന്നും നേടിയില്ല. എങ്കിലും അദ്ദേഹം നന്നായി പന്തെറിഞ്ഞിരുന്നു.
😭😭😭 pic.twitter.com/K0dmyBrblR
— 93Yorker (@93Yorker) June 26, 2025
Discussion about this post