പാമ്പുകളെ പേടിച്ച് ഉറക്കം പോലും നഷ്ടപ്പെട്ട് ഒരുനാട്. മയ്യിൽകയരളംമൊട്ടയിലെ നാട്ടുകാർക്കാണ് ഉറക്കം നഷ്ടപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി പെരുമ്പാമ്പുകളെയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. പ്രദേശത്തെ 15 ഓളം വീടുകളിലാണ് പാമ്പ് ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി മഴക്കാലമായാൽ പാമ്പുകളെ പേടിച്ചു വേണം ഈ നാട്ടുകാർ കഴിയാൻ.
പെരുമ്പാമ്പിൻ കുട്ടികളെയാണ് കഴിഞ്ഞ ദിവസം അത്രയും കണ്ടെത്തിയത്. മൂർഖനെയും കഴിഞ്ഞ വർഷം കണ്ടെത്തിയത്. വീടിനുള്ളിൽ വരെ പാമ്പുകളെത്തിയെന്നും നിർത്തിയിടുന്ന വാഹനങ്ങളിൽ പോലും പാമ്പിനെ പേടിച്ച് കയറാൻ പേടിയാണെന്നും നാട്ടുകാർ പറയുന്നു. പാമ്പുകളെ പേടിച്ച് സ്വന്തം വീട് ഉപേക്ഷിക്കേണ്ട ഗതികേടാണ് ഈ വീട്ടുകാർക്ക്.
Discussion about this post