കടൽക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. അളിയാ കടൽകയറല്ലേ എന്നു പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്നാണ് മന്ത്രിയുടെ പ്രതികരണം.
കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നു അപ്പോൾ കടൽ കയറും എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുംകാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നസാഹചര്യത്തിലാണ് മന്ത്രിയുടെ ഈ രീതിയിൽ ഉള്ള പരിഹാസം.
മത്സ്യത്തൊഴിലാളി മേഖലയിലേക്കു തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ കൊടിയുമായിഇറങ്ങിയിട്ടുള്ളത്. കരിങ്കൊടി കാണിക്കുന്നവർക്ക് ഈ മേഖലയെപ്പറ്റി യാതൊരു ധാരണയുമില്ല. ചെല്ലാനത്തു കരിങ്കൊടി കാണിക്കാനെത്തിയവരെ കണ്ടപ്പോൾ പാർട്ടിക്കാരായി തോന്നിയില്ല. ഗുണ്ടകളായിട്ടാണു തോന്നിയത്. പത്രം വായിച്ചപ്പോഴാണ് അവർ പാർട്ടിക്കാരാണെന്നു മനസ്സിലായത്. ഇവർ പാർട്ടിക്കാരാണെങ്കിൽ ആ പാർട്ടിയുടെ ഭാവി എന്താകുമെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
Discussion about this post