ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് തന്റെ പുതിയ ബോളിങ് ആക്ഷനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. തനിക്ക് പറ്റിയ പരിക്കിന് ശേഷം താൻ ബോളിങ് ആക്ഷനിൽ മാറ്റങ്ങൾ വരുത്തിയെന്നും അതിനാൽ തന്നെ ആദ്യ കാലങ്ങളിൽ ബുദ്ധിമുട്ട് ആയിരുന്നു എന്നും കുൽദീപ് സമ്മതിച്ചു. അന്നത്തെ നായകൻ രോഹിത് തന്നോട് ഇത് സംബന്ധിച്ച് നടത്തിയ സംസ്‌കാരത്തെയും കുൽദീപ് അനുസ്‌മരിച്ചു .
2021 ൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ, പുനഃക്രമീകരിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന്റെ രണ്ടാം പകുതിയിൽ നിന്ന് കുൽദീപ് പുറത്തായിരുന്നു. ആ കാലയളവിൽ പരിക്ക് താരത്തിന് വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. താളം കണ്ടെത്താനും ഷോർട്ട് സ്പെല്ലുകൾ പോലും എറിയാനും തനിക്ക് എത്ര ബുദ്ധിമുട്ടാണെന്ന് സ്പിന്നർ വിശദീകരിച്ചു.
കുൽദീപും രോഹിതും നടത്തുന്ന സ്റ്റമ്പ് മൈക്ക് സംഭാഷണങ്ങൾ പെട്ടെന്ന് വൈറൽ ആകാറുണ്ട്. എന്തായാലും രോഹിത്തുമായി ബന്ധപ്പെട്ട് താരം പറഞ്ഞത് ഇങ്ങനെ:
“മത്സരത്തിൽ നിങ്ങൾ ഒരുപാട് തവണ കേട്ടിട്ടുണ്ടാകും, രോഹിത് ഭായ് എന്നോട് സംസാരിക്കുന്നത്. പരിക്കിന് സീസണ് ഇപ്പോഴും എന്നോട് ചോദിക്കുമായിരുന്നു – നിനക്ക് ക്ഷീണം ഇല്ലല്ലോ അല്ലെ എന്ന്. പരിക്കിന് ശേഷം ഞാൻ 8-9 ഓവറുകളുടെ സ്പെല്ലുകൾ എറിയാൻ തുടങ്ങി. ടെസ്റ്റുകളിൽ 10-12 ഓവറുകളും ഞാൻ എറിഞ്ഞിട്ടുണ്ട്. ഒരു നീണ്ട സ്പെൽ എറിയാൻ ആ ഊർജ്ജം ലഭിക്കാൻ എനിക്ക് 3 വർഷമെടുത്തു,” കുൽദീപ് യാദവ് പറഞ്ഞു.
അതിനുശേഷം കുൽദീപ് യാദവ് കൂടുതൽ ശക്തിയിലേക്ക് നീങ്ങി, ജോലിഭാരം ഒരു പ്രശ്നമല്ലായിരുന്നു. 2024 ൽ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിൽ 114 ഓവറുകൾ എറിഞ്ഞു, തുടർന്ന് ഐപിഎൽ, ടി 20 ലോകകപ്പ്, ഹോം സീസൺ എന്നിവ മുഴുവൻ കളിച്ചു.
Discussion about this post