മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ ഇനി നടൻ മമ്മൂട്ടിയുടെ ജീവചരിത്രവും പഠിക്കും. രണ്ടാംവർഷ ചരിത്ര വിദ്യാർത്ഥികളുടെ മലയാള സിനിമയുടെ ചരിത്രം എന്ന മേജർ ഇലക്ടീവ് കോഴ്‌സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്..
മമ്മൂട്ടിയെക്കൂടാതെ മഹാരാജാസ് പൂർവ വിദ്യാർത്ഥിയായിരുന്ന ദാക്ഷായണി വേലായുധന്റെ ജീവിതവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പട്ടികജാതിക്കാരിൽനിന്നുള്ള ആദ്യ ബിരുദധാരിയാണ് പുലയ സമുദായത്തിൽനിന്നുള്ള ദാക്ഷായണി. സ്‌കൂൾ ഫൈനൽ പരീക്ഷയിൽ വിജയിച്ച ആദ്യത്തെ ദലിത് വനിതയാണ്. മഹാരാജാസ് കോളജിന്റെ മുൻവശത്തെ ഫ്രീഡം മതിലിൽ നേരത്തെതന്നെ ദാക്ഷായണി വേലായുധന്റെ ഛായാചിത്രം വരച്ചിട്ടുണ്ട്.
Discussion about this post