എം.എസ്. ധോണിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ചെന്നൈ സൂപ്പർ കിംഗ്‌സിന് (സി.എസ്.കെ) സഞ്ജു സാംസണെപ്പോലുള്ള ഒരു പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഇപ്പോൾ നിലവിൽ ടീമിൽ ഉള്ള ഉർവിൽ പട്ടേലിനെപ്പോലുള്ള ഒരു യുവതാരം ധോണിക്ക് പകരക്കാരനാകാൻ അനുയോജ്യനല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
രാജസ്ഥാൻ റോയൽസിൽ (ആർ.ആർ.) നിന്ന് സാംസണെ സ്വന്തമാക്കാൻ സി.എസ്.കെ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നിരുന്നാലും, ചെന്നൈ സൂപ്പർ കിങ്‌സ് എന്ത് തരം ട്രേഡ് ഡീൽ ആണ് രാജസ്ഥാൻ റോയൽസിന് മുന്നിൽ മുന്നോട്ട് വെക്കുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
‘ആകാശ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, സാംസൺ സിഎസ്‌കെയിലേക്ക് മാറുമോ എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ചോദിച്ചു. സഞ്ജു അല്ലെങ്കിൽ ധ്രുവ് ജുറലിനെയോ ഋഷഭ് പന്തിനെയോ പോലുള്ള ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഫ്രാഞ്ചൈസിക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
“സഞ്ജു സാംസൺ സിഎസ്‌കെയിലേക്ക്, അത് യഥാർത്ഥത്തിൽ ഒരു സാധ്യതയാണോ? അത് സംഭവിക്കുമോ? റിപ്പോർട്ടുകൾ വന്നിട്ടുണ്ട്, പക്ഷേ ആർആർ എന്താണ് പറയുന്നതെന്ന് കേൾക്കാൻ നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കും. ഒരു സിഎസ്‌കെ അംഗം പറഞ്ഞത് അവർക്ക് ഇത്തരത്തിൽ ഒരു ട്രേഡിൽ താത്പര്യം ഉണ്ടെന്നാണ്. ധോണിക്ക് പുറമെ ചിന്തിക്കാൻ ചെന്നൈ ചിന്തിച്ച് തുടങ്ങിയത് നന്നായി. എന്തുകൊണ്ടും സഞ്ജു അവർക്ക് പറ്റിയ ഓപ്ഷൻ തന്നെയാണ് സഞ്ജു .” ചോപ്ര പറഞ്ഞു.
” ഉർവിൽ പട്ടേലിനെപ്പോലുള്ള ഓപ്ഷൻ നിലവിൽ ചെന്നൈക്ക് ഉണ്ട്. പക്ഷെ അവൻ ധോണിക്ക് ചേരുന്ന പകരക്കാരൻ അല്ല. സഞ്ജുവിനെ കിട്ടി ഇല്ലെങ്കിൽ ദ്രുവ് ജുറലോ ഋഷഭ് പന്തോ നല്ല ഓപ്ഷൻ ആണ്. ധോണിയെ പോലെ ഒരു താരത്തിന് പകരം വരേണ്ടത് ആ മികവിനൊത്ത താരം ആയിരിക്കണം.”
എന്തായാലും സഞ്ജു തന്നെ തങ്ങൾക്ക് പറ്റിയ ഓപ്ഷൻ എന്നാണ് ചെന്നൈ ആരാധകർ വിശ്വസിക്കുന്നത്.
Discussion about this post