അതിർത്തികാക്കാൻ അപ്പാച്ചെ യുദ്ധ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ചിനായുള്ള കാത്തിരിപ്പിന് വിരാമം.15 മാസത്തിലധികം നീണ്ടുനിന്ന കാലതാമസത്തിനുശേഷം, പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിക്കേണ്ട അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ വിതരണം ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും നൂതനമായ മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്ററുകളിൽ ഒന്നാണ് എഎച്ച്-64 അപ്പാച്ചെ. നിലവിൽ യുഎസ് ആർമിയാണ് ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്ന രാജ്യം.2020ൽ ബോയിംഗ് 22 ഇ-മോഡൽ അപ്പാച്ചെകൾ ഇന്ത്യൻ എയർഫോഴ്സിന് ബോയിംഗ് നിർമ്മിച്ചു നൽകിയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാഷെ എഎച്ച്64ഇ. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനും ശേഷിയുണ്ട് ഈ പുതു തലമുറ ഹെലികോപ്റ്ററുകൾക്ക്. 1986ൽ യുഎസ് ആർമിയുടെ ഭാഗമായ അപ്പാഷെ ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായാണ് അറിയപ്പെടുന്നത്.
പതിനാറു ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാൻ കഴിയും. രണ്ടും ഒരുമിച്ചുമാകാം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണും ലെസർ ഗൈഡഡ് മിസൈലുകളും, 70 എംഎം റോക്കറ്റുകളും അപ്പാഷെയിലുണ്ട്. കൂടാതെ വിഷ്വൽ റേഞ്ചിന് അപ്പുറത്തെ ശത്രുക്കൾക്ക് നേരെയും അപ്പാഷെയ്ക്ക് മിസൈൽ തൊടുക്കാനാവും. ഏത് പ്രതികൂല കാലവസ്ഥയിലും കരയിലും കടലിലും വായുവിലുമുള്ള ശത്രുക്കളുടെ സാന്നിധ്യം മനസിലാക്കുന്ന അത്യാധുനിക റെഡാർ അപ്പാഷെയുടെ പ്രത്യേകതയാണ്.













Discussion about this post