ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽ നിന്നും പ്രതിമാസം ജീവനാംശമായി കോടതി വഴി അനുവദിച്ച തുക കുറഞ്ഞ് പോയെന്നും തനിക്ക് കൂടുതൽ തുക വേണമെന്ന ആവശ്യവുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. തനിക്ക് ലഭിച്ച തുകയായ നാല് ലക്ഷം രൂപ കുറഞ്ഞു പോയെന്നും 10 ലക്ഷം രൂപയാണ് ആവശ്യം എന്നും ഹസിൻ പറഞ്ഞു.
വിധിക്ക് പിന്നാലെയുള്ള അഭിമുഖത്തിൽ അവർ പറഞ്ഞത് ഇങ്ങനെ:
“ഇത്രയും നീണ്ട പോരാട്ടത്തിന് ശേഷം ഒടുവിൽ എനിക്ക് വിജയം ലഭിച്ചതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്. ഇനി എന്റെ മകൾക്ക് എനിക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ സാധിക്കും. പക്ഷെ ഷമി ഇപ്പോൾ നയിക്കുന്ന ജീവിതം, അവന്റെ വരുമാനം, എന്നിവ പരിഗണിക്കുമ്പോൾ ഈ തുക വളരെ കുറഞ്ഞു പോയി എന്നാണ് അഭിപ്രായം.”
” 10 ലക്ഷം രൂപ കിട്ടാൻ ഞങ്ങൾക്ക് അവകാശമുണ്ട്. കാരണം 7 വർഷം മുമ്പുതന്നെ ഞങ്ങൾ ആവശ്യപ്പെട്ട തുകയാണ് ഇത്. എന്നാൽ ഷമി ഇന്ന് കോടികൾ സമ്പാദിക്കുന്നു. നന്നായി ജീവിക്കുന്നു, അത്തരത്തിൽ ഉള്ള ജീവിതം നയിക്കാൻ ഞങ്ങൾക്കും അവകാശം ഉണ്ട്. അതിനാൽ കോടതി തീരുമാനം പുനപരിശോധിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കും.”
ഇന്നലെ ജസ്റ്റിസ് മുഖർജി തന്റെ ഉത്തരവിൽ ഇങ്ങനെ പറഞ്ഞു:
“എന്റെ അഭിപ്രായത്തിൽ, ഷമി മുൻ ഭാര്യക്ക് പ്രതിമാസം 1,50,000 രൂപയും മകൾക്ക് 2,50,000 രൂപയും നൽകുന്നത് രണ്ട് ഹർജിക്കാർക്കും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിലേക്ക് നയിക്കും.”
ഹസിൻ ജഹാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) മുൻ മോഡലും ചിയർ ലീഡറുമാണ്. 2014 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. 2015 ൽ അവർക്ക് ഒരു പെൺകുഞ്ഞു ജനിച്ചു. എന്നിരുന്നാലും, 2018 ൽ ജഹാൻ, ഷമിക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം, എന്നീ കുറ്റങ്ങൾ ചുമത്തി. ഇതോടെ ഇരുവരുടെയും ബന്ധം തകർന്നു.
Discussion about this post