മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. നാളെ പുലർച്ചെയാണ് മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നത്. പത്തു ദിവസത്തെ ചികിത്സയ്ക്കു വേണ്ടിയാണ് അമേരിക്കൻ യാത്ര. ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക.
മുൻപ് മുഖ്യമന്ത്രി മിനസോടയിലെ മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു.തുടർപരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തിൽ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര
Discussion about this post