മൗറീസ് ഒഡുംബെ- ഈ താരത്തിന്റെ പേര് പലർക്കും വലിയ പരിചയം ഉണ്ടായിരിക്കില്ല. എന്നാൽ ക്രിക്കറ്റ് നന്നായി അറിയാവുന്ന, വർഷങ്ങളായി അത് പിന്തുടരുന്ന ആളുകൾക്ക് ഈ താരത്തെ മറക്കാനിടയില്ല. കെനിയൻ ക്രിക്കറ്റ് കണ്ട ഒരു യഥാർത്ഥ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരിൽ ഒരാളായിരുന്നു അയാൾ. മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടിയായിരുന്നു കളിച്ചിരുന്നെങ്കിൽ, പരിമിത ഓവർ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാനുള്ള കഴിവുള്ള താരമായിരുന്നു മൗറീസ് ഒഡുംബെ.
വർഷം 1994 , അന്ന് ക്രിക്കറ്റ് കരിയർ തുടങ്ങിയ മൗറീസ് ഒഡുംബെ ഒരു ഓട്ടോഗ്രാഫ് മേടിക്കാനായി ഇഷ്ട താരം ബ്രയാൻ ലാറയുടെ അടുത്ത് എത്തുന്നു. ലാറ ആകട്ടെ തനിക്ക് ഒപ്പിടാൻ പറ്റില്ല എന്ന് ആ താരത്തോട് പറയുന്നു. മൗറീസ് ഒഡുംബെയെ സംബന്ധിച്ച് വലിയ രീതിയിൽ സങ്കടമാണ് ഈ സംഭവം ഉണ്ടാക്കിയത്. അദ്ദേഹം അത് മനസ്സിൽ തന്നെ സൂക്ഷിച്ചു.
ശേഷം വർഷം 1996 ൽ തങ്ങൾ തങ്ങൾ കളിച്ച ആദ്യ അന്താരാഷ്ട്ര ടൂർണമെന്റായ 1996 വിൽസ് വേൾഡ് കപ്പിൽ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സെൻസേഷണൽ വിജയത്തിൽ നിർണ്ണായകമായി മാൻ ഓഫ് ദി മാച്ച് പ്രകടനം നടത്തിയ മൗറീസ് ഒഡുംബെ, വിജയം ആഘോഷിച്ചതിന് ശേഷം ആദ്യം ചെയ്തത് വെസ്റ്റ് ഇൻഡീസ് ഡ്രസിങ് റൂമിൽ എത്തുക ആയിരുന്നു. അവിടെ സങ്കടത്തിൽ ഇരുന്ന് ലാറയുടെ കണ്ണിൽ നോക്കിയ ശേഷം തന്റെ കൈയിൽ ഇരുന്ന പേപ്പർ കൊടുത്ത മൗറീസ് ഒഡുംബെ അതിൽ തന്റെ ഒപ്പിട്ടിരുന്നു.
ശേഷം ലാറയോട്-” നീ എനിക്ക് ഓട്ടോഗ്രാഫ് തന്നില്ല, ഇതാ എന്റെ ഓട്ടോഗ്രാഫ് നീ എടുതോളുക ഇത്” ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ് മറുപടികളിൽ ഒന്നാണ് ഇത്.
2003 വേൾഡ് കപ്പിൽ കെനിയ സെമി ഫൈനലിലേക് കടക്കുമ്പോൾ അവർക്കായി ഏറ്റവും കൂടുതൽ റൺസും, ഏറ്റവും കൂടുതൽ വിക്കറ്റും നേടിയതും മൗറീസ് തന്നെ ആയിരുന്നു. അങ്ങനെ പോയിരുന്ന നാളുകളിൽ അഴിമതി ആരോപണത്തിലൂടെ താരത്തിന് വിലക്ക് കിട്ടിയതോടെ കരിയർ അവസാനിക്കുകയും ചെയ്‌തു.
Discussion about this post