ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാത്ത ഒരു മുഹൂർത്തമായിരുന്നു 2011 ലോകകപ്പിൽ ധോണിയുടെ സിക്‌സിലൂടെ പിറന്ന ആ കിരീടനേട്ടം. അതുനിശേഷം ഡ്രസിങ് നടന്ന ആഹ്ലാദ പ്രകടനത്തിന്റെ നല്ല ഓർമ്മകൾ നമുക്ക് ഇന്നും ഉണ്ട്. അതുപോലെ തന്നെ 2002 നാറ്റ് വെസ്റ്റ് സീരീസിലെ വിജയത്തിന് ശേഷം ഗാംഗുലിയുടെ ഷർട്ടൂരിയുള്ള ആഘോഷവും ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. അത്തരത്തിൽ ഉള്ള കുറെ ഓർമ്മകൾ ആരാധകർക്കുള്ളപ്പോൾ ഇന്ത്യൻ ഡ്രസിങ് റൂമുമായി ബന്ധപ്പെട്ട് അധികമൊന്നും പറഞ്ഞു കേൾക്കാത്ത ചില കഥകൾ ആണ് ഇന്ന് പറയാൻ ആഗ്രഹിക്കുന്നത്.
1) സച്ചിൻ വരെ തളർന്നപ്പോൾ ടീമിനെ ഉണർത്തിയ മുനാഫ് പട്ടേൽ– ഇന്ത്യയുടെ ക്രിക്കറ്റ് ചരിതത്തിലെ ഏറ്റവും മോശം പ്രകടനം പിറന്നത് 2007 ലോകകപ്പിൽ ആയിരുന്നു. ലോകകപ്പിലെ നാണംകെട്ട തോൽവിക്ക് ശേഷം വസതികൾ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നതോടെ കളിക്കാർ പരിഭ്രാന്തരായി. അപ്പോൾ സച്ചിൻ മുനാഫ് പട്ടേലിനോട് പേടിയുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ മുനാഫ് പട്ടേൽ മറുപടി നൽകിയത് ഇങ്ങനെ ആയിരുന്നു “ഞാൻ താമസിക്കുന്നിടത്ത് 8000 പേരുണ്ട്, അവരെല്ലാം എന്റെ വീടും അവിടെ ഉള്ളവരെയും കാത്തുകൊള്ളും.’
മുനാഫ് പട്ടേലിന്റെ വാക്കുകൾ ഡ്രസ്സിംഗ് റൂമിലെ പരിസ്ഥിതിയെ മികച്ചതാക്കിയതായി പിന്നീട് റിപ്പോർട്ടുകൾ വന്നു , കൂടാതെ എല്ലാ കളിക്കാരും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുമെന്നും എന്ത് വന്നാലും നേരിടുമെന്നും പറഞ്ഞത് മുനാഫ് കൊടുത്ത ആ കൂൾ മൈൻഡ് കാരണമാണ്.
2) കോഹ്‌ലിക്ക് കിട്ടിയ റാഗിംഗ്
ഒരു കാലത്ത് അഗ്രഷന്റെയും ആവേശത്തിന്റെയും ഒകെ പര്യായമായ കോഹ്‌ലി പിന്നീട് തന്റെ കളി മികവിലൂടെ ലോകത്തെ ഞെട്ടിച്ചു. .എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഉള്ള വരവിൽ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ ഒരു പുതിയ കുട്ടിയായിരുന്ന താരത്തിന് കിട്ടിയ റാഗിംഗ് ഇങ്ങനെ ആയിരുന്നു.
ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ തന്റെ ആദ്യ ദിവസം, വിരാട് കോഹ്‌ലിയെ ചില മുതിർന്ന കളിക്കാർ സമീപിച്ചു, ഏത് അരങ്ങേറ്റക്കാരനും സച്ചിന്റെ കാലിൽ തൊടുന്നത് പതിവാണെന്ന് പറഞ്ഞു. കോഹ്‌ലി ഇതുകേട്ടയുടൻ “പുരുഷു എന്നെ ആഗ്രഹിക്കണം” എന്ന് പറഞ്ഞപോലെ സച്ചിന്റെ കാലിൽ തൊടാൻ പോയി. നിന്നെ ഇവർ എല്ലാവരും കൂടി പറ്റിച്ചതാണ് കോഹ്‌ലി അങ്ങനെ ഒരു ചടങ്ങ് ഇല്ലെന്ന് സച്ചിൻ പറഞ്ഞപ്പോളാണ് തനിക്ക് പറ്റിയ അബദ്ധം അയാൾക്ക് മനസിലായത്.
3) യുവരാജിനോട് ഗാംഗുലി ഒരു തമാശ കളിച്ചപ്പോൾ
ജൂനിയർ താരങ്ങൾക്ക് പ്രാങ്ക് കൊടുക്കുന്നത് ഇന്ത്യൻ ടീമിലെ പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു . ഐസിസി 2000 നോക്കൗട്ട് ടൂർണമെന്റിൽ യുവരാജ് സിംഗിന്റെ ഏകദിന അരങ്ങേറ്റത്തിന്റെ തലേന്ന്, അടുത്ത ദിവസം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ട് ഗാംഗുലി യുവരാജിനെ ഓർമപ്പെടുത്തി.
“നിങ്ങൾ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും, അല്ലേ? ഗാംഗുലി യുവരാജിനോട് ചോദിച്ചിരുന്നു. ആശയക്കുഴപ്പത്തിലായ യുവരാജ് തന്റെ ആഗ്രഹത്തിന് വിരുദ്ധമായി സമ്മതിച്ചു. അടുത്ത ദിവസം ഓപ്പണറായി ഇറങ്ങാൻ പാഡും കെട്ടി നിന്നപ്പോഴാണ് ഗാംഗുലി യുവിയോട് സത്യം വെളിപ്പെടുത്തിയത്.
4 ) 1986-ൽ ഷാർജയിൽ നടന്ന ഇന്ത്യ-പാക് മത്സരത്തിനിടെ കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഒരിക്കൽ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ എത്തിയിരുന്നുവെന്ന് ദിലീപ് വെങ്‌സർക്കാർ ഒരു പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. പാക്കിസ്ഥാനെ തോൽപ്പിച്ചാൽ ഓരോ ഇന്ത്യൻ താരങ്ങൾക്കും കാർ സമ്മാനമായി നൽകാമെന്ന് ദാവൂദ് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ കപിൽ ദേവ് ഇത് കേട്ട് ദേഷ്യപ്പെടുകയും ദാവൂദിനോട് ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ദാവൂദ് ഇബ്രാഹിമിനോട് ഡ്രസിങ് റൂമിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടാൻ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റന് അസാധ്യ ധൈര്യമുണ്ടായിരിക്കണം.
Discussion about this post