എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 46 പന്തിൽ 26 റൺ നേടി പുറത്തായതോടെ കരുൺ നായർക്ക് വമ്പൻ വിമർശനം. നല്ല ഒരു ബാറ്റിങ് ട്രാക്കിൽ കിട്ടിയ അവസരം മുതലാക്കാതെ കളിച്ചതിനാലാണ് താരം വിമർശനം നേരിടുന്നത്. ഇന്ന് നാലാം ദിവസത്തിന്റെ ആദ്യ സെഷനിൽ, കരുൺ ക്രീസിൽ എത്തുമ്പോൾ നല്ല സ്‌കോറിൽ എത്താനുൽ എല്ലാ സാഹചര്യങ്ങളും അപ്പോൾ ഉണ്ടായിരുന്നു.
നാലാം ദിവസം നായരും കെ.എൽ. രാഹുലും ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ഇന്ത്യക്ക് 244 റൺസിന്റെ ലീഡ് ഉണ്ടായിരുന്നു. ഇംഗ്ലണ്ട് പേസർമാരുടെ സമ്മർദ്ദം നായരെ തുടർച്ചയായി സമ്മർദ്ദത്തിലാക്കിയപ്പോൾ താരം റൺ സ്കോർ ചെയ്യാൻ ശരിക്കും പാടുപെട്ടു. ഷോർട്ട് ബോളുകൾക്കെതിരെ കളിക്കാൻ ബുദ്ധിമുട്ടിയ താരം മറ്റെല്ലാ പന്തുകളും നിക്ക് ചെയ്യുകയും ചെയ്തു.
ബ്രൈഡൺ കാർസ് എറിഞ്ഞ ഒരു സീം-അപ്പ് ഡെലിവറിയിൽ ബാറ്റ് വെച്ച കരുണിന് പിഴച്ചു. ഓഫ്‌സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്തിൽ ബാറ്റ് ചെയ്ത നായരുടെ ലക്ഷ്യം ഡ്രൈവ് ആയിരുന്നെങ്കിലും അത് എഡ്ജ് ആയി കീപ്പർ ക്യാച്ചിൽ കലാശിച്ചു. എന്തായാലും നല്ല ഒരു ട്രാക്ക് കിട്ടിയിട്ടും താരത്തിന് അത് മുതലെടുക്കാനായില്ല. അതിനാൽ തന്നെ വിമർശനം ശക്തമാണ്.
എന്നിരുന്നാലും, 8 വർഷത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ, വെറ്ററൻ താരത്തിന് ഇതുവരെ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല. എക്‌സിൽ വന്ന ചില പ്രതികരണങ്ങൾ നോക്കാം:
“പ്രിയപ്പെട്ട കരുൺ നായർ, നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒരു അവസരം കൂടി തരൂ”
“കരുൺ നായർക്ക് ഷോർട്ട് ബോളുകൾ കൈകാര്യം ചെയ്യാൻ കഴിയില്ല, അദ്ദേഹം സ്വയം ഒരു ടെസ്റ്റ് കളിക്കാരനാണെന്ന് വിളിക്കുന്നു”
“കരുൺ നായർ തീർന്നു! സീമിംഗ് സാഹചര്യങ്ങളിൽ കളിക്കാൻ അദ്ദേഹത്തിന് നിലവാരമില്ല. മൂടിക്കെട്ടിയ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ അദ്ദേഹം 26 റൺസ് മാത്രം നേടി. ഇന്ത്യയിൽ അദ്ദേഹത്തിന്റെ ട്രിപ്പിൾ സെഞ്ച്വറി ഒരു ഭാഗ്യം മാത്രമായിരുന്നു!
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ കരുൺ 31 റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല, ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിലും നിരാശപ്പെടുത്തിയ താരത്തെ ഒഴിവാക്കി അടുത്ത ടെസ്റ്റിൽ സായ് സുദർശനോ അഭിമന്യു ഈശ്വരനോ അവസരം നൽകണം എന്ന ആവശ്യം ശക്തമാണ്.
Discussion about this post