പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരർക്ക് സുരക്ഷിത താവളംനൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി. അതിർത്തി കടന്നുള്ള ഭീകരവാദത്തെനേരിടുമെന്ന് ബ്രിക്സിൽ പ്രഖ്യാപനം ഉണ്ടായി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്നപതിനേഴാം ബ്രിക്‌സ് ഉച്ചകോടിയിലാണ് ഭീകരതയ്‌ക്കെതിരായ അംഗരാജ്യങ്ങളുടെ സംയുക്തപ്രഖ്യാപനം.
ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തെ ബ്രിക്സ് അപലപിച്ചു. ഗാസയിലെഇസ്രയേൽ ആക്രമണത്തെയും അപലപിച്ചു. ഇന്ത്യക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽപങ്കാളിത്തം നൽകണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പഹല്‍ഗാംഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയെഅഭിസംബോധന ചെയ്ത് പറഞ്ഞു.
മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഭീകരവാദം. പഹല്‍ഗാമില്‍ ഇന്ത്യനേരിട്ടത് മനുഷ്യത്വരഹിതമായ ഭീകരാക്രമണമാണ്. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോഅല്ലാതെയോ പിന്തുണ നല്‍കിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരും. ഭീകരര്‍ക്ക് ഉപരോധംഏര്‍പ്പെടുത്താന്‍ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയുംഒരുപോലെ കാണാനാകില്ല. ഭീകരതയെ അപലപിക്കുക എന്നത് നമ്മുടെ തത്വമായിരിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു.
Discussion about this post