ചൈനയിൽ ഷീ ജിൻ പിങ് യുഗത്തിന് അന്ത്യമടുത്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 13 വർഷമായി പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് ഏകാധിപതിയെ പോലെ ഭരണം കയ്യാളുകയായിരുന്നു ഷീ ജിൻപിങ്. എതിർ ശബ്ദങ്ങളെ തുടച്ചുമാറ്റി,എതിരഭിപ്രായങ്ങളെ മാനിക്കാതെയായിരുന്നു ഇതുവരെയുള്ള ഭരണം. എന്നാൽ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ 24 അംഗ പൊളിറ്റിക്കൽ ബ്യൂറോ ഈ കഴിഞ്ഞ ജൂൺ 30 ന് നടത്തിയ യോഗത്തിൽ ഷീ ജിൻ പിങ്ങിനെതിരെ ശബ്ദമുയർന്നു.
സിപിസിക്കുള്ളിൽ ഒരു അധികാര പോരാട്ടം നടക്കുന്നുണ്ടെന്ന തരത്തിലാണ് വിദേശ, ചൈനീസ് മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലെ ഷീയുടെ അഭാവവും നിലവിൽ ചർച്ചയാണ്. പ്രസിഡന്റ് ആയതിനുശേഷം സമ്പദ്വ്യവസ്ഥ ഉച്ചകോടിയിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ മേയ് അവസാനം മുതൽ ജൂൺ തുടക്കം വരെ. ചൈന സന്ദർശിക്കാൻ എത്തുന്ന വിദേശ നേതാക്കളുടെ മുന്നിൽ പോലും ഷീ ജിൻപിങ് എത്തിയിരുന്നില്ല. ബെലാറൂസ് നേതാവ് അലക്‌സാണ്ടർ ലൂക്കാഷെങ്കോ വന്നപ്പോൾ മാത്രമാണ് അദ്ദേഹം പൊതുവേദിയിൽ കാണപ്പെട്ടത്. പടിപടിയായുള്ള അധികാര വികേന്ദ്രീകരണം, അല്ലെങ്കിൽ വിരമിക്കൽ ഇതിലേതെങ്കിലുമൊന്ന് ഷി തിരഞ്ഞെടുത്തേക്കാം എന്നാണ് സൂചന.
ചൈനയുടെ സമ്പദ്‌വ്യവസ്ഥ താറുമാറായ അവസ്ഥയിലാണ്. കോർപ്പറേറ്റ് മേഖലയെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളും പകർച്ചവ്യാധി കാലത്ത് ചൈനീസ് നഗരങ്ങൾ അടച്ചുപൂട്ടുക എന്ന പരാജയപ്പെട്ട കോവിഡ് നയവും രംഗം കൂടുതൽ വഷളാക്കി. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം വലിയ പ്രതിസന്ധി തീർത്തിരുന്നു. യുവാക്കളുടെ തൊഴിലില്ലായ്മ 15 ശതമാനം വർദ്ധിച്ചു,റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു,സെമികണ്ടക്ടർ പദ്ധതികൾ തകർന്നു,ദേശീയ കടം 50 ട്രില്യൺ ഡോളറിലധികം ഉയർന്നുവെന്നതും ചൈന നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ്. ഇതിൽ നിന്നെല്ലാം ഷീയുടെ നേതൃത്വത്തിന് കരയറാനാവാത്തതും അദ്ദേഹത്തിനെതിരെ എതിർശബ്ദങ്ങൾ ഉയരാൻ കാരണമായി.
2012 ലാണ് ഷീ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റും ആയത്.അഴിമതിക്കെതിരെ വലിയ പ്രചാരണത്തിന് നേതൃത്വം നൽകിയാണ് ഷി ചിൻപിങ് അധികാരത്തിലേറിയത്. പിന്നാലെ നിരവധി ഉന്നത ജനറൽമാരെ പുറത്താക്കിയ ഷി ഒരു ദശലക്ഷത്തിലധികം ഉദ്യോഗസ്ഥർക്ക് ശിക്ഷ വിധിക്കുകയുമുണ്ടായി. 2016ൽ പാർട്ടി തങ്ങളുടെ പ്രധാന നേതാവായി ഷി ചിൻപിങിനെ പ്രഖ്യാപിക്കുകയുമുണ്ടായി. 2018ൽ പ്രസിഡന്റിന്റെ അധികാര കാലയളവിനുള്ള പരിധികൾ എടുത്തുമാറ്റിയിരുന്നു. 2022ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ ഷീയ്ക്ക് സമീപമിരുന്ന മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ വേദിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൂ ജിന്റാവോയോട് കൂറുള്ള വിഭാഗം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിടിമുറുക്കിയെന്നും, പരിഷ്‌കാരത്തിന്റെയും പ്രായോഗികതയുടെയും വക്താവായ നേതാവിനെ പകരം അധികാരത്തിലെത്തിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Discussion about this post