വരുമാനസമത്വത്തിൽ ബഹുദൂരം കുതിച്ചിരിക്കുകയാണ് ഇന്ത്യ. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിംഗിൽ ഇന്ത്യ നാലാം സ്ഥാനം നേടിയിരിക്കുകയാണ്. 25.5 ജിനി സൂചികയോടെയാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. വളരെ അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യയുടെ വളർച്ച കണ്ണടച്ചുതുറക്കുന്ന വേഗത്തില്ലായിരുന്നുവെന്ന് പറയുകയാണ് ജിതിൻ ജേക്കബ്. ഇന്ത്യയിലെ സാമ്പത്തീക അസമത്വം കുറഞ്ഞു എന്നത് ഏറ്റവും കൂടുതൽ സങ്കടം ഉണ്ടാക്കുന്നത് അംബാനി- അദാനി മുദ്രാവാക്യം വിളിച്ചു നടക്കുന്ന പൊട്ടകിണറ്റിലെ തവളകൾക്ക് ആണ്. ഇവറ്റകൾക്ക് മുദ്രാവാക്യം വിളിക്കാൻ അല്ലാതെ വേറെ എന്താണ് ചെയ്യാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. 10 വർഷങ്ങൾക്ക് മുൻപ് ഓരോ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും അതിനെ പരിഹസിച്ചും, എതിർത്തും, എല്ലാ പദ്ധതികളും അംബാനിക്കും – അദാനിക്കും വേണ്ടി ആണെന്ന് പറഞ്ഞ ഊളകൾ ഇപ്പോൾ എന്ത് പറയുന്നുവെന്നും ജിതിൻ ജേക്കബ് ചോദിക്കുന്നു.
ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരം :-
സാമ്പത്തീക സമത്വം റാങ്കിൽ (income equality) ഇന്ത്യക്ക് ലോകത്ത് നാലാമത്തെ റാങ്ക്.. ??????
അമേരിക്കയും, ചൈനയും, ബ്രിട്ടനും എല്ലാം ഇന്ത്യക്ക് താഴെ മാത്രമാണ് എന്നോർക്കണം.
ഇന്ത്യക്ക് മുന്നിൽ ഉള്ളത് ആകട്ടെ സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ബലാറസ് പോലുള്ള ചെറിയ രാജ്യങ്ങളും..!
140 കോടി ജനങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് സാമ്പത്തീക അസമത്വം കുറഞ്ഞു എന്നത് വിപ്ലവകരമായ നേട്ടം തന്നെയാണ്.
അതോടൊപ്പം ലോക ബാങ്ക് റിപ്പോർട്ട് പറയുന്ന ഇന്ത്യയുടെ മറ്റൊരു വിപ്ലവകരമായ നേട്ടം ആണ്, ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായുള്ള റിപ്പോർട്ട്.. ??
2011-12 മുതൽ 2022-23 വരെയുള്ള കാലയളവ് പരിഗണിക്കുമ്പോൾ അതിദരിദ്രരുടെ എണ്ണം വൻതോതിൽ കുറഞ്ഞതായാണ് ലോകബാങ്കിന്റെ റിപ്പോർട്ടിലുള്ളത്. നഗര-ഗ്രാമീണ മേഖലകളിലെല്ലാം ദാരിദ്രത്തിന്റെ തോതിൽ വൻ കുറവുണ്ടായതായി ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
2011 ൽ 34 കോടിയാളുകളാണ് രാജ്യത്ത് അതിദരിദ്രരായി ഉണ്ടായിരുന്നത്. 2022-ൽ 7.5 കോടിയാളുകളായി ഇത് കുറഞ്ഞിട്ടുണ്ട്. ഏകദേശം 27 കോടിയാളുകൾ പതിനൊന്ന് വർഷത്തിനിടയ്ക്ക് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. അതായത് 16.2%-ത്തിൽ നിന്ന് 2.3% ആയി അതിദരിദ്രരുടെ എണ്ണം കുറഞ്ഞു.
ഗ്രാമീണമേഖലകളിൽ അതിദാരിദ്ര്യത്തിന്റെ തോത് 18.4%-ത്തിൽ നിന്ന് 2.8% -ത്തിലേക്കും നഗരമേഖലകളിൽ ഇത് 10.7%-ത്തിൽ നിന്ന് 1.1%-ത്തിലേക്കും കുറഞ്ഞു.
ഇതൊക്കെ അല്ലേ യഥാർത്ഥ വിപ്ലവം..! 1980 കളിൽ ‘ഗരീബി ഹടാവോ’ എന്ന് വിളിച്ചു നടന്നവർ, 65 വർഷം രാജ്യം ഭരിച്ചിട്ടും ഇപ്പോഴും പറയുന്നു ഭരണം കിട്ടിയാൽ ഇന്ത്യയിലെ ദാരിദ്ര്യം മാറ്റും എന്ന്..!
ഇന്ത്യയിലെ സാമ്പത്തീക അസമത്വം കുറഞ്ഞു എന്നത് ഏറ്റവും കൂടുതൽ സങ്കടം ഉണ്ടാക്കുന്നത് അംബാനി- അദാനി മുദ്രാവാക്യം വിളിച്ചു നടക്കുന്ന പൊട്ടകിണറ്റിലെ തവളകൾക്ക് ആണ്. ഇവറ്റകൾക്ക് മുദ്രാവാക്യം വിളിക്കാൻ അല്ലാതെ വേറെ എന്താണ് ചെയ്യാൻ കഴിയുന്നത്..?
കേരളത്തിൽ ഇപ്പോഴും മിക്കവരുടെയും ദിവസ വേതനം വെറും 300 രൂപ വരെ ആണ് എന്നോർക്കണം..!
രാജ്യം നേടിയ ഈ നേട്ടങ്ങൾ ഒരു ദിവസം കൊണ്ട് നേടിയത് അല്ല. ദീർഘവീക്ഷണത്തോടെ രാജ്യത്ത് നടപ്പാക്കിയ പദ്ധതികളുടെ വിജയം ആണ് ഇതിന് പിന്നിൽ ഉള്ളത്.
10 വർഷങ്ങൾക്ക് മുൻപ് ഓരോ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും അതിനെ പരിഹസിച്ചും, എതിർത്തും, എല്ലാ പദ്ധതികളും അംബാനിക്കും – അദാനിക്കും വേണ്ടി ആണെന്ന് പറഞ്ഞ ഊളകൾ ഇപ്പോൾ എന്ത് പറയുന്നു..?
PM Jan Dhan Yojana, Aadhaar and Digital Identity, Direct Benefit Transfer (DBT), Ayushman Bharat, Stand-Up India, Mudra Scheme, Pradhan Mantri Garib Kalyan Anna Yojana (PMGKAY), PM Vishwakarma Yojana.. അങ്ങനെ എത്ര എത്ര പദ്ധതികൾ. ഇതൊക്കെ വെറുതെ പ്രഖ്യാപിക്കുക മാത്രമല്ല, കൃത്യമായി നടപ്പാക്കി. പദ്ധതിയുടെ ഗുണങ്ങൾ താഴെത്തട്ടിൽ എത്തുന്നു എന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കി.
അതിന്റെ എല്ലാം ഫലമാണ് നമ്മൾ ഇപ്പോൾ കാണുന്ന മാറ്റങ്ങൾ.
ഇതൊക്കെ ഒരു തുടക്കം മാത്രമാണ്. അടുത്ത ഒരു 5 വർഷം കൂടി കഴിയുമ്പോൾ നമ്മൾ ഉദ്ദേശിച്ചത് നേടി എടുക്കുക തന്നെ ചെയ്യും. പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.
നമ്മുടെ രാജ്യത്തിന്റെ വികസനക്കുതിപ്പ് തുടങ്ങാൻ പോകുന്നതേ ഉള്ളൂ. അടിത്തറ ശക്തമാക്കുക ആയിരുന്നു ആദ്യ പടി. ദാരിദ്ര്യം ഇല്ലാതാക്കി, സാമ്പത്തീക അസമത്വം കുറച്ച്, അടിസ്ഥാന വികസന പ്രവർത്തികൾ നടപ്പാക്കി നമ്മൾ ലക്ഷ്യത്തോട് അടുക്കുന്നു.
ഇനിയും അംബാനി – അദാനി – യുസഫ് അലി എന്നൊക്കെ പറഞ്ഞ് മോങ്ങുന്നവർ മാറിയിരുന്നു മോങ്ങുക. രാജ്യത്ത് വലിയ അവസരങ്ങൾ ആണ് ഉള്ളത്. നമ്മൾ വികസിത രാജ്യം എന്ന ലക്ഷ്യം വെച്ച് അതിവേഗം മുന്നോട്ടു പോകുക ആണ്.
നെഗറ്റീവ് പറഞ്ഞിരിക്കുന്ന ഊളകളെ അവഗണിക്കുക. അവർക്കുള്ള മറുപടി ആണ് ലോക ബാങ്ക് റിപ്പോർട്ട്.
രാജ്യത്ത് ഉള്ള അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്താൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. അങ്ങനെ ചെയ്താൽ രാജ്യത്തിന്റെ വളർച്ചയ്ക്ക് ഒപ്പം നമുക്കും വളർച്ച ഉണ്ടാകും. നെഗറ്റീവ് വാർത്തകൾ വിശ്വസിച്ച് ഇരുന്നാൽ പൊട്ട കിണറ്റിലെ തവളകളെ പോലെ ജീവിതകാലം മുഴുവൻ, ജീവിതത്തിൽ വിജയം നേടിയവരെ കുറ്റം പറഞ്ഞ് നിരാശയോടെ നരകിച്ച് ജീവിക്കാം. ഏത് വേണമെന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്.
Discussion about this post