ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസ നൽകിയതിൽ എതിർപ്പുമായി ചൈന. ഇന്ത്യ വിവേകത്തോടെ സംസാരിക്കുകയും നടപടികൾസ്വീകരിക്കുകയും ചെയ്യണമെന്നും ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈനീസ്വിദേശകാര്യവക്താവ് മാവോ നിങ് പറഞ്ഞു. ഷിസാങ്ങുമായി (ടിബറ്റിനെ ചൈന വിളിക്കുന്നത്) ബന്ധപ്പെട്ട വിഷയങ്ങളിലെ തങ്ങളുടെ നിലപാടിനെ ഇന്ത്യ മാനിക്കണമെന്നും 14-ാം ദലൈലാമയുടെവിഘടനവാദ നിലപാടുകൾ തിരിച്ചറിയണമെന്നും നിങ് ആവശ്യപ്പെട്ടു.
ഞായറാഴ്ച ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടന്ന ദലൈലാമയുടെ നവതിയാഘോഷത്തിൽകേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻ സിങ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ എന്നിവരൊക്കെ പങ്കെടുത്തിരുന്നു.
Discussion about this post