നടൻ ബാലയ്ക്കും ഭാര്യ കോകിലയ്ക്കും വീണ്ടും ലോട്ടറിയടിച്ചു. താരം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. കഴിഞ്ഞ ദിവസം ഇരുവർക്കും ലോട്ടറി അടിച്ചിരുന്നു. കാരുണ്യ ലോട്ടറിയാണ് കഴിഞ്ഞ ദിവസം അടിച്ചത്. 25000 രൂപയായിരുന്നു സമ്മാനത്തുക. ഇപ്പോഴിതാ വീണ്ടും താരദമ്പതിമാർക്ക് ലോട്ടറിയടിച്ചിരിക്കുകയാണ്. ഇത്തവണ അടിച്ചിരിക്കുന്നത് ഭാഗ്യതാര ലോട്ടറിയാണ്. കഴിഞ്ഞ ദിവസം 25000 ആണെങ്കിൽ ഇത്തവണ ലഭിച്ചത് 100 രൂപയാണ്. അൻപത് രൂപയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചിരിക്കുന്നത്.
‘ഭാഗ്യം തുടരുന്നു. ഒരുപാട് സന്തോഷം. പണത്തിൻറെ കാര്യത്തിലല്ല, മറിച്ച് അനുഗ്രഹങ്ങളുടെ കാര്യത്തിൽ. ഒരുപാട് സന്തോഷത്തോെട ബാല കോകില’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ബാല കുറിച്ചത്.
ഞങ്ങൾ പോസിറ്റീവ് ആയി ചിന്തിക്കുന്നതുകൊണ്ടാണ് ഐശ്വര്യം മാത്രം വരുന്നത്. 25000 രൂപ ലോട്ടറിയടിച്ചെന്ന് പറഞ്ഞപ്പോൾ അത് കള്ളമാണെന്നാണ് ഒരു യൂട്യൂബർ പറഞ്ഞത്. നിങ്ങൾ ഇനിയും നെഗറ്റീവ് പറയൂ, നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോ ഇടുമ്പോൾ എനിക്ക് കുറേ ലോട്ടറി അടിക്കുന്നുണ്ട്. 50 കൊടുത്ത് 100 കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നൊണ്. കൊടുക്കാൻ മനസ് വേണം. ദൈവം നിങ്ങളെ തിരിഞ്ഞുനോക്കും. പോസിറ്റീവ് ആയി ചിന്തിക്കൂ. മറ്റുളളവരുടെ കുടുംബത്തെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്. ഞാനിത് ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് എല്ലാവർക്കും മനസിലാകും. എന്തിനാണ് വെറുതെയെന്ന് ബാല പറഞ്ഞു.
Discussion about this post