എഡ്ജ്ബാസ്റ്റണിൽ 336 റൺസിന്റെ വമ്പൻ വിജയത്തോടെ ഇന്ത്യ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനായി ലോർഡ്‌സിലേക്ക് യാത്ര ചെയ്യുകായാണ്. ലോർഡ്‌സിൽ നടക്കുന്ന മത്സരത്തിൽ ജസ്പ്രീത് ]ബുംറയുടെ വരവ് ശുഭ്മാൻ ഗില്ലിന് കൂടുതൽ ഉത്തേജനം ലഭിക്കുന്നു. ബുംറ എത്തുമ്പോൾ ആര് പുറത്തിരിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം. കരുൺ നായരോ വാഷിംഗ്‌ടൺ സുന്ദരോ എന്നിവരിൽ ഒരാൾക്കും സ്ഥാനം നഷ്ടപ്പെടാൻ ഇടയുണ്ട്.
ചൊവ്വാഴ്ച ലോർഡ്‌സിൽ നടന്ന പരിശീലന സെഷനിൽ ബുംറ വളരെ ആക്ടിവായി പങ്കെടുത്തു, ബർമിംഗ്ഹാമിൽ കളിക്കാതിരുന്നതിനാൽ തന്നെ നല്ല വിശ്രമം കിട്ടിയ ബുംറ പരിശീലനത്തിൽ നല്ല ഫോമിൽ ആയിരുന്നു. പിച്ചിൽ പേസും ബൗൺസും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ സാധ്യതകളിൽ ബുംറ നിർണായകമാകും.
ബുംറയുടെ തിരിച്ചുവരവ് പ്രസീദ് കൃഷ്ണയ്ക്ക് പുറത്തേക്ക് വഴിയൊരുക്കും എന്നാണ് സൂചന. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പ്രസീദ് ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞിരുന്നു. എന്നാൽ എഡ്ജ്ബാസ്റ്റണിൽ ആകാശ് ദീപും മുഹമ്മദ് സിറാജും മികച്ച പ്രകടനം കാഴ്ചവച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിക്കുന്ന ദീപ് 10 വിക്കറ്റ് നേട്ടം കൈവരിച്ചു. ഇന്ത്യയുടെ പ്ലെയിംഗ് കോമ്പിനേഷനിൽ നിലവിൽ അദ്ദേഹം ഉണ്ടാകും. മുഹമ്മദ് സിറാജിന്റെ ജോലിഭാരം ശ്രദ്ധിക്കാൻ ഗിൽ താൽപ്പര്യപ്പെടും എങ്കിലും ലോർഡ്‌സിൽ സിറാജ് ഇല്ലാതെ ഇന്ത്യ റിസ്ക്ക് എടുക്കില്ല.
കരുൺ നായർക്കും സ്ഥാനം നഷ്ടപ്പെട്ടേയ്ക്കാം. പരമ്പരയിൽ 0, 20, 31, 26 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ. ചൊവ്വാഴ്ച പരിശീലന സെഷനിൽ നായർ നിരാശപ്പെടുത്തി, റിപ്പോർട്ടുകൾ പ്രകാരം സായ് സുദർശൻ പകരക്കാരൻ ആയി ഇറങ്ങാനാണ് സാധ്യത. അഭിമന്യു ഈശ്വരനും സ്ഥാനത്തിനായി മത്സരിക്കും.
സുന്ദറിനെ ഒഴിവാക്കി ആ സ്ഥാനത്ത് ദ്രുവ് ജുറൽ എത്താനും സാധ്യതകൾ ഉണ്ട്. നിതീഷ് കുമാർ റെഡ്ഢി ഉള്ളതിനാൽ ഇന്ത്യക്ക് ബുംറ, ആകാശ് ദീപ്, സിറാജ് എന്നിവർ ആകും പേസ് അറ്റാക്ക്.
ഇന്ത്യയുടെ സാധ്യത ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (സി), ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ദ്രുവ് ജുറൽ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
Jasprit Bumrah is in the nets. India would hope he remains 100% for the next seven days, and remainder of the series. pic.twitter.com/6Mn7gWRCP1
— Sahil Malhotra (@Sahil_Malhotra1) July 8, 2025
Discussion about this post