ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രസംഗം കേട്ടുനിൽക്കുകയായിരുന്ന സിഐടിയു പ്രവർത്തകനെ തെരുവുനായ ആക്രമിച്ചു. സിഐടിയു യൂണിറ്റ് സെക്രട്ടറി പി.ഐ. ബഷീറിനാണ് നായയുടെ കടിയേറ്റത്.
പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയനുകൾ നടത്തിയ പ്രകടനത്തിന്റെ സമാപനമായി സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധ പൊതുയോഗത്തിന്റെ കേൾവിക്കാരിൽ ഏറ്റവും പിൻനിരയിലായിരുന്നു ബഷീർ. പ്രസംഗം കേട്ടുനിൽക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്. ബഷീറിനെ കടിച്ചതിന് പിന്നാലെ നായ ഓടിപ്പോവുകയുംചെയ്തു.
ബഷീറിനെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതായാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. കടിയേറ്റ ബഷീറിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിൻ നൽകി.
Discussion about this post