രാഷ്ട്രീയത്തിനു ശേഷമുള്ള തന്റെ വിരമിക്കൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ. ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി സംഘടിപ്പിച്ച ‘സഹകാർ സംവാദ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ വിരമിക്കുമ്പോഴെല്ലാം എന്റെ ജീവിതകാലം മുഴുവൻ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും പ്രകൃതിദത്ത കൃഷിക്കും വേണ്ടി സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വിരമിക്കലിന് ശേഷം ജീവിതത്തിന്റെ ശേഷിച്ച ഭാഗം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. വായിക്കാനായി 8,000 പുസ്തകങ്ങൾ തന്റെ കൈവശമുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ വളരെ താൽപ്പര്യമുണ്ട്. അതിനാൽ താൻ പുസ്തകങ്ങൾ വായിക്കുകയും സംഗീതം കേൾക്കുകയും ചെയ്യുമെന്നും അമിത്ഷാ പറഞ്ഞു.
Discussion about this post