പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും കാരണം ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ നടക്കാൻ ഒരു സാധ്യതയും ഇല്ലാത്ത സമയമാണ് ഇപ്പോൾ ഉള്ളത്. വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2025-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇരു ടീമുകളും ഏറ്റുമുട്ടുന്ന മത്സരം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. എന്നിരുന്നാലും, ടൂർണമെന്റിന്റെ ഭാവി ഇപ്പോഴും അപകടത്തിലാണ് എന്ന് പറയാം.
ജൂലൈ 24-ന് ധാക്കയിൽ നടക്കാനിരിക്കുന്ന ഒരു യോഗത്തിന് ശേഷം ഈ മാസം അവസാനത്തോടെ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ടൂർണമെന്റ് ഇപ്പോൾ പുതിയ വെല്ലുവിളികളാൽ നിറഞ്ഞിരിക്കുന്നു. ഏഷ്യാ കപ്പിന്റെ ഈ പതിപ്പ് ടി20 ഫോർമാറ്റിൽ കളിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യ അതിൽ ഇന്ത്യ ഇറങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.
ബംഗ്ലാദേശിൽ യോഗം നടക്കുമ്പോൾ, നിലവിലുള്ള സംഘർഷങ്ങൾക്കിടയിൽ അയൽരാജ്യത്തേക്ക് യാത്ര ചെയ്യാൻ ബിസിസിഐക്ക് താത്പര്യമില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും (ബിസിസിഐ) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം 2026 സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കാൻ അടുത്തിടെയാണ് തീരുമാനിച്ചത്.
ഇന്ത്യയുടെ നിലപാട് ഇങ്ങനെ:
“യോഗം ധാക്കയിൽ നിന്ന് മാറിയാൽ മാത്രമേ ഇന്ത്യ പങ്കെടുക്കൂ. എസിസി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഇന്ത്യയ്ക്ക് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണ്. വേദി മാറ്റാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, പക്ഷേ മറുപടി ലഭിച്ചില്ല. മൊഹ്‌സിൻ നഖ്‌വി ധാക്കയിൽ യോഗം നടത്തുകയാണെങ്കിൽ ബിസിസിഐ അത് ബഹിഷ്‌കരിക്കും,” ബിസിസിഐ ഉദ്യോഗസ്ഥർ പറഞ്ഞു
എന്നിരുന്നാലും, യോഗം തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, എസിസിയുടെ പ്രതികരണം എന്താകും എന്ന് ഏവരും ഉറ്റുനോക്കുന്നു. ടൂർണമെന്റിനെക്കുറിച്ച് പറയുകയാണെങ്കിൽ, ശ്രീലങ്കയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യയാണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാർ. എട്ട് തവണ കിരീടം നേടിയ അവർ ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ടീം കൂടിയാണ്.













Discussion about this post