2027, 2029, 2031 വർഷങ്ങളിലായി നടക്കുന്ന അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളുടെ അവകാശം ഇംഗ്ലണ്ടിന് നൽകി ഐസിസി, ബിസിസിഐക്ക് തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. സിംഗപ്പൂരിൽ നടന്ന ഐസിസിയുടെ വാർഷിക സമ്മേളനത്തിലാണ് ഈ തീരുമാനം എടുത്തത്. ഈ ഫൈനലുകൾ ഇന്ത്യയിൽ വെച്ച് നടത്താൻ ബിസിസിഐ സമ്മർദ്ദം ചെലുത്തിയിരുന്നു.
വലിയ ടൂർണമെന്റുകൾ വിജയകരമായി നടത്താനുള്ള ഇംഗ്ലണ്ടിന്റെ കഴിവിൽ ഐസിസി ഉദ്യോഗസ്ഥർ സന്തുഷ്ടരാണ്. 2021 ലും 2023 ലും നടന്ന ഫൈനലുകൾ മികച്ച രീതിയിൽ നടത്തിയതും ഇംഗ്ലണ്ടിന് ഗുണമായി. നാടുകടത്തപ്പെട്ട അഫ്ഗാൻ വനിതാ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കാനും ഐസിസി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ഓവലിലും ലോർഡ്‌സിലുമാണ് ഇ.സി.ബി. ഇതിനു മുൻപ് നടന്ന രണ്ട് ഡബ്ല്യു.ടി.സി. ഫൈനലുകൾക്ക് ആതിഥേയത്വം വഹിച്ചത്. ഇംഗ്ലണ്ടിന്റെ സ്റ്റേഡിയങ്ങൾ, ആരാധകർ, ടെസ്റ്റ് ഫോർമാറ്റുമായുള്ള ദീർഘകാല ബന്ധം എന്നിവ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് അനുയോജ്യമായ ഒരു രാജ്യമാക്കി മാറ്റുന്നുവെന്ന് ഐ.സി.സി. പരാമർശിച്ചു.
ഇംഗ്ലണ്ടിൽ ഫൈനൽ സംഘടിപ്പിക്കുന്നത് ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ കൂടുതൽ ജനപ്രിയമാക്കുമെന്ന് ഐ.സി.സി കരുതുന്നു. വരാനിരിക്കുന്ന വർഷങ്ങളിലും തങ്ങളുടെ മണ്ണിൽ ഫൈനൽ മത്സരം നടത്താൻ ഇംഗ്ലണ്ടിന് താത്പര്യം ഉള്ളതോടെ ഐസിസിയും ഹാപ്പി ആയി. ഇംഗ്ലണ്ട് 2 വർഷം ടൂർണമെന്റ് നായതിയെന്നും ഇനി തങ്ങളുടെ അവസരം ആണെന്ന് ബിസിസിഐ പറഞ്ഞിട്ടും ഐസിസി ആവശ്യത്തിന് റെഡ് സിഗ്നൽ കാണിച്ചു.
Discussion about this post