ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അളകപ്പ നഗർ സ്വദേശി സിജോ ജോണുനെ(40) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എല്ലാത്തിൻ്റെയും തുടക്കം. ബാറിൽ മദ്യപിക്കാൻ എത്തിയ സിജോ ജോൺ കൂടുതൽ ടച്ചിങ്സ് നൽകാത്തതിനെ ചൊല്ലി കൗണ്ടർ ജീവനക്കാരുമായി തർക്കമുണ്ടായി. പിന്നാലെ ബാറിൽ നിന്നും ഇയാളെ ജീവനക്കാർ പുറത്താക്കി. ഈ വൈരാഗ്യത്തിലാണ് രാത്രി ബാറടക്കുന്ന സമയം വരെ കാത്തുനിന്ന് സിജോ, പുറത്തിറങ്ങിയ ഹേമചന്ദ്രനെ കഴുത്തി രക്ഷപ്പെട്ടത്.
Discussion about this post